വാദ്രയുടെ ഭൂമി ഇടപാട്: അശോക് ഖേംകക്കെതിരായ അച്ചടക്കനടപടി റദ്ദാക്കി

ചണ്ഡിഗഢ്: സോണിയ ഗാന്ധിയുടെ മരുമകന്‍ റോബര്‍ട്ട് വാദ്രയും റിയല്‍ എസ്റ്റേറ് കമ്പനി ഡി.എല്‍.എഫും തമ്മിലുള്ള ഭൂമി ഇടപാട് റദ്ദാക്കിയെതിനെ തുടര്‍ന്ന് ഹരിയാനയിലെ ഐ.എ.എസ് ഓഫിസര്‍ അശോക് ഖേംകക്ക് മുന്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ നല്‍കിയ മെമ്മോ ബി.ജെ.പി സര്‍ക്കാര്‍ റദ്ദാക്കി. 2013 ഡിസംബറിലാണ് ഭൂപീന്ദര്‍സിങ് ഹൂഡ സര്‍ക്കാര്‍ ഖോംകക്ക് മെമ്മോ നല്‍കിയത്.
ഖേംകയെ 2012 ഒക്ടോബര്‍ 11ന് രജിസ്ട്രേഷന്‍ വകുപ്പില്‍നിന്ന് സ്ഥലംമാറ്റിയിരുന്നു. എന്നാല്‍, ഭൂമി ഇടപാട് റദ്ദാക്കി ഒക്ടോബര്‍ 15നാണ് അദ്ദേഹം ചുമതല ഒഴിഞ്ഞത്. ഇത് ബോധപൂര്‍വമായിരുന്നുവെന്ന് ആരോപിച്ചാണ് മെമ്മോ നല്‍കിയത്. ഭൂമി ഇടപാട് റദ്ദാക്കാന്‍ അശോക് ഖേംകക്ക് അധികാരമില്ളെന്നായിരുന്നു സംസ്ഥാന സര്‍ക്കാറിന്‍െറ വാദം.
ഹരിയാനയിലെ മനേസറില്‍ വാദ്രയുടെ കമ്പനിയായ സ്കൈലൈറ്റ് ഹോസ്പിറ്റാലിറ്റി 2008 ഫെബ്രുവരിയില്‍ വാങ്ങിയ ഭൂമി മാസങ്ങള്‍ക്കകം വന്‍ ലാഭത്തില്‍ മറിച്ചുവിറ്റിരുന്നു. 7.5 കോടി രൂപക്ക് വാങ്ങിയ മൂന്നര ഏക്കര്‍ ഭൂമിയാണ് 58 കോടി രൂപക്ക് ഡി.എല്‍.എഫിന് മറിച്ചുവിറ്റത്. 2012ല്‍ ഈ വില്‍പന റദ്ദാക്കിയത് ഖേംകയായിരുന്നു. തന്‍െറ നിയമപരിധിയില്‍പെടാത്ത ഭരണകാര്യങ്ങളില്‍ ഇടപെട്ടതിനും സര്‍ക്കാറിനെതിരെ മാധ്യമങ്ങളോട് സംസാരിച്ചതിനുമാണ് ഖേംകക്കെതിരെ നടപടിയെടുത്തത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.