ആര്‍.എസ്.എസ് പാന്‍റിടുന്നു

ന്യൂഡല്‍ഹി: പതിറ്റാണ്ടുകള്‍ പഴക്കമുള്ള പാരമ്പര്യ വേഷമായ കാക്കി നിക്കര്‍ മാറ്റി കാക്കി പാന്‍റ്സാക്കാന്‍  ആര്‍.എസ്.എസ് നടപടി തുടങ്ങി. റാഞ്ചിയില്‍ സമാപിച്ച ആര്‍.എസ്.എസിന്‍െറ ഉന്നതാധികാര സമിതിയാണ് ഈ തീരുമാനമെടുത്തത്. പഴയ വേഷത്തില്‍ യുവാക്കളെ കൂടുതല്‍ ആകര്‍ഷിക്കാന്‍ കഴിയില്ളെന്ന് വിലയിരുത്തിയാണ് നിക്കര്‍ മാറ്റാനുള്ള ആലോചന. റാഞ്ചിയിലെ ചടങ്ങിനിടയില്‍ പരീക്ഷണാടിസ്ഥാനത്തില്‍ പാന്‍റ്സ് ധരിപ്പിച്ച് ചില അംഗങ്ങളെ പരേഡിന് അണിനിരത്തുകയും ചെയ്തുവെന്ന് ആര്‍.എസ്.എസ് വൃത്തങ്ങള്‍ അറിയിച്ചു. അടുത്ത മാര്‍ച്ചില്‍ നാഗ്പുരില്‍ നടക്കുന്ന അഖില ഭാരതീയ പ്രതിനിധിസഭ ഈ വിഷയത്തില്‍ അന്തിമ തീരുമാനമെടുക്കും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.