ധനലക്ഷ്മി ബാങ്കിന് ഒരുകോടി രൂപ പിഴ


ന്യൂഡല്‍ഹി: വ്യവസ്ഥകള്‍ ലംഘിച്ചതിന് ധനലക്ഷ്മി ബാങ്കിന് ഒരുകോടി രൂപ പിഴ. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധനിയമം, നിങ്ങളുടെ ഇടപാടുകാരനെ അറിയുക (കെ.വൈ.സി) എന്നിവയുടെ വ്യവസ്ഥകള്‍ ലംഘിച്ചതിനാണ് റിസര്‍വ് ബാങ്കിന്‍െറ നടപടി.
സാമ്പത്തിക കുറ്റകൃത്യവിഭാഗത്തിന്‍െറ അന്വേഷണത്തിലുള്ള ഒരു കറന്‍റ് അക്കൗണ്ടുമായി ബന്ധപ്പെട്ട് മാനദണ്ഡങ്ങള്‍ പാലിക്കാതിരുന്നതിന് റിസര്‍വ് ബാങ്ക് നേരത്തേ ധനലക്ഷ്മി ബാങ്കിന് കാരണംകാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. മറുപടി വിലയിരുത്തിയശേഷമാണ് പിഴ ചുമത്താന്‍ തീരുമാനിച്ചത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.