അഹമ്മദാബാദ്: ഒന്നിൽ കൂടുതൽ പേരെ വിവാഹം കഴിക്കാനായി ചിലർ ഖുർആൻ ദുർവ്യാഖ്യാനം ചെയ്യുകയാണെന്ന് ഗുജറാത്ത് ഹൈകോടതി. ചില മുസ്ലിം പുരുഷൻമാർ സ്വാർഥതക്ക് വേണ്ടി ഒന്നിലധികം പേരെ ഭാര്യയാക്കുകയും ഇതിനായി ഖുർആനെ കൂട്ടുപിടിക്കുകയും ചെയ്യുകയാണെന്നും കോടതി അഭിപ്രായപ്പെട്ടു.
തന്‍റെ സമ്മതമില്ലാതെ മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ചതിനെതിരെ നിയമനടപടിക്ക് തുനിഞ്ഞ ഭാര്യക്കെതിരെ ജാഫർ അബ്ബാസ് മർച്ചന്‍റ് എന്ന വ്യക്തി ഹൈകോടതിയെ സമീപിച്ചപ്പോഴായിരുന്നു കോടതി ഇങ്ങനെ നിരീക്ഷിച്ചത്. നാല് പേരെ വിവാഹം കഴിക്കാൻ മുസ്ലിം വ്യക്തിനിയമം അനുവദിക്കുന്നുണ്ട്. അതിനാൽ ഭാര്യയുടെ പരാതിയിൽ തനിക്കെതിരെ രജിസ്ററർ ചെയ്ത എഫ്.ഐ ആർ അസാധുവാക്കണമെന്നാവശ്യപ്പെട്ടാണ് ജാഫർ ഹൈകോടതിയെ സമീപിച്ചത്.
ഒന്നിലധികം ഭാര്യമാരാകാം എന്ന് ഖുർആൻ അനുശാസിച്ചതിന് പിറകിൽ മതിയായ കാരണങ്ങളുണ്ടായിരുന്നു എന്ന് കോടതി വ്യക്തമാക്കി. ഇന്നത് തെറ്റായി വ്യാഖ്യാനം ചെയ്ത് കൂടുതൽ പേരെ വിവാഹം കഴിക്കുക എന്ന സ്വാർഥതാൽപര്യത്തിന് വേണ്ടി ഉപയോഗിക്കുകയാണ് ചിലർ ചെയ്യുന്നത്. ഇന്ത്യയിൽ യൂണിഫോം സിവിൽ കോഡ് വേണമെന്ന വാദത്തിന് ശക്തിപകരുകയാണ് ഇത്തരം സംഭവങ്ങളെന്നും കോടതി നിരീക്ഷിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.