ന്യൂനപക്ഷ സ്ഥാപനങ്ങളെ സര്‍ക്കാര്‍ നിയന്ത്രണത്തില്‍ കൊണ്ടുവരണമെന്ന് ആര്‍.എസ്.എസ്

ഭുവനേശ്വര്‍: ഒഡിഷയിലെ മുസ്ലിംകളുടെയും ക്രിസ്ത്യാനികളുടെയും മതസ്ഥാപനങ്ങള്‍ സര്‍ക്കാറിന്‍െറ നിയന്ത്രണത്തില്‍ കൊണ്ടുവരണമെന്ന് ആര്‍.എസ്.എസ്. ഹിന്ദുക്കള്‍ക്ക് എന്‍ഡോവ്മെന്‍റ് കമീഷണറുണ്ട്. എന്നാല്‍, മുസ്ലിംകള്‍ക്കോ ക്രിസ്ത്യാനികള്‍ക്കോ ഇത്തരമൊരു നിയന്ത്രണ ഏജന്‍സി ഇല്ല. അതിനാല്‍, ഈ വിഭാഗങ്ങളുടെ വരുമാന സ്രോതസ്സ് കണ്ടത്തൊന്‍ ഇത്തരമൊരു ഏജന്‍സി വേണമെന്നാണ് ആര്‍.എസ്.എസിന്‍െറ ആവശ്യം.
നിരീക്ഷണ ഏജന്‍സികളില്ലാത്തതിനാല്‍ മുസ്ലിംകളുടെയും ക്രിസ്ത്യാനികളുടെയും വ്യാപനം തടയാനാകുന്നില്ളെന്നും ആര്‍.എസ്.എസ് കുറ്റപ്പെടുത്തുന്നു.
 ക്രിസ്ത്യന്‍, മുസ്ലിം ജനസംഖ്യയിലെ വളര്‍ച്ച വൈകാതെ ജനസംഖ്യാപരമായ വെല്ലുവിളിയാകുമെന്നും ഈ വിഭാഗങ്ങളുടെ സാമ്പത്തിക സ്രോതസ്സുകള്‍ നിരീക്ഷിക്കണമെന്നും കിഴക്കന്‍ ഒഡിഷയിലെ പ്രാന്ത് സംഘ്ചാലക് സമീര്‍ കുമാര്‍ മൊഹന്തി പറഞ്ഞു. കഴിഞ്ഞയാഴ്ച റാഞ്ചിയില്‍ ചേര്‍ന്ന ആര്‍.എസ്.എസ് ദേശീയ നിര്‍വാഹക സമിതി തീരുമാനങ്ങള്‍ വിശദീകരിക്കുകയായിരുന്നു അദ്ദേഹം.
2011ലെ സെന്‍സസ് പ്രകാരം ഒഡിഷയിലെ ഹിന്ദു ജനസംഖ്യ 98 ശതമാനത്തില്‍നിന്ന് 94 ശതമാനമായി കുറഞ്ഞതായി അദ്ദേഹം ചൂണ്ടിക്കാട്ടി.
അതേസമയം, ക്രിസ്ത്യാനികളുടെ വളര്‍ച്ചനിരക്ക് 478 ശതമാനമാണ്. മുസ്ലിംകളുടെ വളര്‍ച്ചനിരക്ക് 233 ശതമാനവും ഹിന്ദുക്കളുടേത് 130 ശതമാനവുമാണെന്നും അദ്ദേഹം പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.