തോൽവിയിൽ ഉത്തരവാദിത്തമില്ലെന്ന് ആർ.എസ്​.എസ്​

ന്യൂഡൽഹി: മഹാസഖ്യം ബിഹാറിൽ വലിയ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്ന് മുതിർന്ന ആർ.എസ്.എസ് നേതാവ് എം.ജി. വൈദ്യ. എന്നാൽ, ബി.ജെ.പിയുടെ തോൽവിയിൽ ആർ.എസ്.എസിന് ഉത്തരവാദിത്തമില്ലെന്നും അദ്ദേഹം പറഞ്ഞു. ആർ.എസ്.എസ് തലവൻ മോഹൻ ഭാഗവതിെൻറ സംവരണം സംബന്ധിച്ച പ്രസ്താവന തെരഞ്ഞെടുപ്പിൽ എൻ.ഡി.എക്ക് പ്രതികൂലമായി എന്ന വിലയിരുത്തലുണ്ടായിരുന്നു. പിന്നീട് സംവരണത്തെ തള്ളിപ്പറഞ്ഞിട്ടില്ലെന്ന് ആർ.എസ്.എസും സംവരണം തൽസ്ഥിതി തുടരുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രസ്താവനകളിറക്കി. എന്നാൽ, മഹാസഖ്യം സംവരണവിരുദ്ധ അജണ്ട തുറന്നുകാണിച്ച് വൻ പ്രചാരണം അഴിച്ചുവിട്ടിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.