മോദിയും ഒബാമയും ഹോട്ട്ലൈനില്‍ സംസാരിച്ചു


ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമേരിക്കന്‍ പ്രസിഡന്‍റ് ബറാക് ഒബാമയും ഇതാദ്യമായി ഹോട്ട്ലൈന്‍ ഫോണിലൂടെ സംസാരിച്ചു. ഉഭയകക്ഷിബന്ധത്തെക്കുറിച്ചാണ് പ്രധാനമായും ഇരുവരും സംസാരിച്ചത്.
രണ്ട് രാഷ്ട്രത്തലവന്മാര്‍ക്കും പെട്ടെന്ന് സംസാരിക്കാവുന്ന സുരക്ഷിതമായ ഫോണ്‍ സംവിധാനമാണ് ഹോട്ട്ലൈന്‍. ഒബാമ റിപ്പബ്ളിക്ദിനത്തില്‍ മുഖ്യാതിഥിയായി എത്തിയപ്പോഴാണ് ഇരുരാഷ്ട്രത്തലവന്മാര്‍ തമ്മില്‍ ഹോട്ട്ലൈന്‍ സംവിധാനമുണ്ടാകുമെന്ന് പ്രഖ്യാപിച്ചത്. ആഗസ്റ്റിലാണ് ഇത് യാഥാര്‍ഥ്യമായത്.
ആദ്യ ഹോട്ട്ലൈന്‍ സംഭാഷണത്തില്‍ ഇരുവരും ദീപാവലി ആശംസ കൈമാറിയതായി മോദി ട്വിറ്ററില്‍ അറിയിച്ചു. ഹോട്ട്ലൈന്‍ സംഭാഷണത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പ്രസിഡന്‍റ് ഒബാമ ദീപാവലി ആശംസ നേര്‍ന്നതായും ഇന്ത്യ-അമേരിക്ക ബന്ധത്തിന്‍െറ പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ചതായും വൈറ്റ്ഹൗസ് വക്താവ് വാഷിങ്ടണില്‍ അറിയിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.