ന്യൂഡല്‍ഹി: ഒരു വര്‍ഷത്തിനിടെ എക്സൈസ് തീരുവ അഞ്ചു തവണ വര്‍ധിപ്പിച്ചതോടെ പെട്രോളിന്‍െറ നികുതിയും തീരുവയും യഥാര്‍ഥ വിലയേക്കാള്‍ അധികം. 31.20 രൂപ നിരക്കില്‍ വില്‍ക്കാന്‍ കഴിയുന്ന പെട്രോളിന് വിവിധ നികുതികള്‍ ഉള്‍പ്പെടെ ഡല്‍ഹിയില്‍ ഈടാക്കുന്നത് 60.70 രൂപയാണ്. ഗ്യാസോലിന്‍െറ ശരാശരി വിലയും ഒക്ടോബര്‍ രണ്ടാം വാരത്തിലെ എക്സ്ചേഞ്ച് നിരക്കുംപ്രകാരം ഒരു ലിറ്റര്‍ പെട്രോളിന് വരുന്ന ചെലവ് 24.75 രൂപയാണ്. കമ്പനിയുടെ ലാഭവും മറ്റു ചെലവുകളും ഈടാക്കി പെട്രോള്‍ പമ്പുകള്‍ക്ക് നല്‍കുന്നത് 27.24 രൂപക്കാണ്. ഇതോടൊപ്പം എക്സൈസ് നികുതിയായി 19.06 രൂപയും ഡീലറുടെ കമീഷന്‍ ഇനത്തില്‍ 2.26 രൂപയും വില്‍പന നികുതിയിനത്തില്‍ 12.14 രൂപയും ചേര്‍ത്താണ് ഡല്‍ഹിയില്‍ ലിറ്ററിന് 60.70 രൂപ ഈടാക്കുന്നത്. കേരളത്തിലാകട്ടെ 64-65 രൂപ നിരക്കിലാണ് വിവിധ ജില്ലകളിലെ ചില്ലറ വില്‍പന വില.
ഡീസലിന്‍െറ വിലയിലും സമാനമായ സ്ഥിതിയാണ്. ഒരു ലിറ്റര്‍ ഡീസലിന് ശുദ്ധീകരണശാലകള്‍ക്ക് വരുന്ന ചെലവ് 24.86 രൂപയാണ്. പമ്പുകള്‍ക്ക് കമ്പനികള്‍ നല്‍കുന്നതാകട്ടെ 27.05 രൂപക്കാണ്. എക്സൈസ് നികുതിയായ 10.66 രൂപയും ഡീലര്‍ കമീഷനായി 1.43 രൂപയും വാറ്റ് ഇനത്തില്‍ 6.79 രൂപയും കൂട്ടിച്ചേര്‍ത്ത നിരക്കാണ് ഡല്‍ഹിയില്‍ റീട്ടെയില്‍ പമ്പുകളില്‍ ഈടാക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.