തമിഴ്നാട്ടിൽ മഴക്ക് ശമനമില്ല; മരണം 55 കവിഞ്ഞു

ചെന്നൈ:  തമിഴ്നാട്ടിൽ തുടരുന്ന കനത്ത മഴയിൽ മരണപ്പെട്ടവരുടെ എണ്ണം 55 കവിഞ്ഞു. സംസ്ഥാനത്താകെ ഇന്നു മാത്രം ഏഴു പേർ മരിച്ചു. ചെന്നൈ, കടലൂർ, നാഗപട്ടണം, വെല്ലൂർ എന്നിവിടങ്ങളിൽ കനത്ത മഴ തുടരുകയാണ്.

കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും ചെന്നൈ സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ നിന്നുള്ള ട്രെയ്ൻ ഗതാഗതം താറുമാറായി. മൂന്ന് സർവീസുകൾ പൂർണമായും ആറെണ്ണം ഭാഗികമായും റദ്ദാക്കി. മൂന്ന് സർവീസുകൾ വഴിതിരിച്ചു വിട്ടു. പാളത്തിൽ വെള്ളം കയറിയതിനെ തുടർന്ന് ബീച്ച്-താംബരം സബർബൻ സർവീസ് വൈകി.

26 വിമാനസർവീസുകൾ വൈകിയിട്ടുണ്ട്. ചെന്നൈ-തൂത്തുകുടി സർവീസ് റദ്ദാക്കി. അടുത്ത 24 മണിക്കൂറിൽ ചെന്നൈ, കാഞ്ചിപുരം, വെല്ലൂർ ജില്ലകളിൽ കനത്ത മഴ പെയ്യുമെന്ന് കാലാവസ്ഥാ നിരീക്ഷ കേന്ദ്രം അറിയിച്ചു.

 

 

 

 

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.