ക്ഷേത്രങ്ങളിൽ ആനകൾ ഭിക്ഷാടകരെപ്പോലെ –മന്ത്രി മേനക

ന്യൂഡൽഹി: കടുവകളെപ്പോലെ പ്രാധാന്യപൂർവം സംരക്ഷിക്കപ്പെടേണ്ട ആനകൾ ഇന്ത്യയിലെ ക്ഷേത്രങ്ങളിൽ ഭിക്ഷാടകരെപ്പോലെ കഴിയുകയാണെന്നും സർക്കാർ അലംഭാവംകാണിക്കുകയാണെന്നും കേന്ദ്രമന്ത്രി മേനക ഗാന്ധി. ഏറ്റവും നിയമസംരക്ഷണമുള്ള ആനയാണ് ഏറ്റവും പീഡനം ഏറ്റുവാങ്ങേണ്ടിവരുന്നത്. സംരക്ഷണം ഉറപ്പുവരുത്തുന്ന കാര്യത്തിൽ സർക്കാറും ഉദ്യോഗസ്ഥരും ഒന്നും ചെയ്യുന്നില്ല. രാജ്യത്ത് 22000 ആനകളേ ബാക്കിയുള്ളൂ. അതിൽ 6000 എണ്ണത്തെ ക്രൂരമായ കെണി ഉപയോഗിച്ച് പിടികൂടിയിരിക്കുന്നു. പട്ടിണിയും പീഡനവുംമൂലം വർഷവും 600 ആനകളെങ്കിലും കൊല്ലപ്പെടുന്നുണ്ട്. ആനകളുടെ രക്ഷക്കും പുനരധിവാസത്തിനും അടിയന്തരമായി കേന്ദ്രങ്ങൾ നിർമിക്കണം. ഇതിന് ബോളിവുഡ് താരങ്ങളായ അമിതാഭ് ബച്ചൻ, സൽമാൻ ഖാൻ തുടങ്ങിയവരുടെ പിന്തുണയോടെ ഫണ്ട് സ്വരൂപിക്കാൻ നീക്കമാരംഭിച്ചതായും അവർ അറിയിച്ചു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.