ലണ്ടന്‍: ക്രിക്കറ്റ് ഇതിഹാസം സചിന്‍ ടെണ്ടുല്‍കറിനോട് മുഴുവന്‍ പേരെന്താണെന്ന് ചോദിച്ചാല്‍ ആരാധകര്‍ പൊറുക്കുമോ? ഇല്ല എന്നുതന്നെയാണ് ഉത്തരം. ബ്രിട്ടീഷ് എയര്‍വേസിന്‍െറ ഉപഭോക്തൃസേവന വിഭാഗത്തില്‍നിന്നാണ് ഇങ്ങനെയൊരു ചോദ്യമുണ്ടായത്. ചോദ്യം ലക്ഷക്കണക്കിന് സചിന്‍െറ ആരാധകരില്‍ അമ്പരപ്പും പ്രതിഷേധവും സൃഷ്ടിച്ചു.‘മോശം അനുഭവമുണ്ടായി’ എന്നുതുടങ്ങുന്ന സചിന്‍െറ ട്വീറ്റാണ് വിവാദത്തിന് തുടക്കമായത്. വെയ്റ്റിങ് ലിസ്റ്റിലായിരുന്ന തന്‍െറയും കുടുംബത്തിന്‍െറയും ടിക്കറ്റ് സീറ്റുണ്ടായിട്ടും കണ്‍ഫേം ചെയ്തില്ളെന്നും ലഗേജ് മറ്റൊരു വിലാസത്തില്‍ അയച്ചുവെന്നുമായിരുന്നു സചിന്‍ ട്വിറ്ററില്‍ കുറിച്ചത്. ഈ സമീപനത്തില്‍ തനിക്ക് ദേഷ്യവും നിരാശയുമുണ്ടെന്നും അദ്ദേഹം കുറിച്ചു.
സചിന്‍െറ ട്വീറ്റിനുപിറകേ ബ്രിട്ടീഷ് എയര്‍വേസ് മാപ്പുപറഞ്ഞ് രംഗത്തത്തെി. താങ്കളുടെ മുഴുവന്‍ പേരും വിലാസവും ലഗേജിന്‍െറ റഫറന്‍സും നല്‍കിയാല്‍ സംഭവത്തെക്കുറിച്ച് അന്വേഷിക്കാമെന്നായിരുന്നു എയര്‍വേസിന്‍െറ മറുപടി.
സചിന്‍െറ മുഴുവന്‍ പേരും ചോദിച്ചുകൊണ്ടുള്ള എയര്‍വേസിന്‍െറ ട്വീറ്റാണ് വന്‍ പ്രതിഷേധത്തിനിടയാക്കിയത്. ക്രിക്കറ്റ് ഓള്‍ സ്റ്റാര്‍ ലീഗിന് സചിന്‍ ഇപ്പോള്‍ അമേരിക്കയിലാണ്. മത്സരങ്ങള്‍ക്കായി വ്യത്യസ്ത അമേരിക്കന്‍ നഗരങ്ങളിലേക്ക് സഞ്ചരിക്കാനാണ് സചിന്‍ ബ്രിട്ടീസ് എയര്‍വേസില്‍ ടിക്കറ്റെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.