ഹിന്ദുത്വ ആശയം കൈവിട്ടെന്ന്; ബി.ജെ.പിക്ക് ബദൽ സംഘടനയുമായി ആർ.എസ്​.എസ്​

ചെന്നൈ: തമിഴ്നാട് ബി.ജെ.പി ഘടകം ഹിന്ദുത്വ ആശയത്തിൽനിന്ന് പിന്മാറുന്നെന്നാരോപിച്ച് ഒരുസംഘം ആർ.എസ്.എസ് നേതാക്കൾ പുതിയ സംഘടന രൂപവത്കരിച്ചു. ഭാരതീയ വികാസ് ശക്തി എന്ന് പേരിട്ട സംഘടന ഭാവിയിൽ രാഷ്ട്രീയ പാർട്ടിയായി മാറുമെന്ന് നേതൃത്വം അവകാശപ്പെട്ടു. എ.ബി.വി.പി മുൻ സംസ്ഥാന പ്രസിഡൻറ് എം. രാമമൂർത്തിയാണ് പ്രസിഡൻറ്. നിരവധി ആർ.എസ്.എസ് പ്രചാരകർ സംഘടനയുടെ ഭാഗമായെന്നും പതിനൊന്ന് തീവ്ര ഹിന്ദുത്വ സംഘടനകൾ തങ്ങളുമായി സഹകരിക്കുമെന്നും രാമമൂർത്തി പറഞ്ഞു.

സംസ്ഥാന ബി.ജെ.പി ഘടകം അധികാരരാഷ്ട്രീയത്തിെൻറ വക്താക്കളായി മാറിയെന്ന് രാമമൂർത്തി പറഞ്ഞു. 1989 മുതൽ 45ഓളം ആർ.എസ്.എസ് പ്രവർത്തകർ സംസ്ഥാനത്ത് കൊല്ലപ്പെട്ടിട്ടുണ്ട്. ബി.ജെ.പി നേതാക്കൾ ഇതൊക്കെ മറന്നു. മറ്റൊരു കോൺഗ്രസ് പാർട്ടിയായി സംസ്ഥാന ബി.ജെ.പി ഘടകവും മാറി. കുടുംബാധിപത്യമാണ് പാർട്ടിയിലെന്നും ഇവർ ആരോപിച്ചു.  ആർ.എസ്.എസ് മുൻ താത്വികാചാര്യൻ കെ.എൻ. ഗോവിന്ദാചാര്യയാണ് പുതിയ സംഘടനയുടെ മാർഗനിർദേശകൻ. ആർ.എസ്.എസ് നേതാവായ ആത്മ ചൈത്യാനന്ദയും സംഘടനയിൽ ചേരാൻ താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ഒക്ടോബർ 22ന് രൂപവത്കൃതമായ സംഘടനയുടെ ആദ്യയോഗം കഴിഞ്ഞദിവസം കോയമ്പത്തൂരിൽ നടന്നു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.