ന്യൂഡല്‍ഹി: കള്ളപ്പണം വെളുപ്പിച്ചതിന് ഹിമാചല്‍പ്രദേശ് മുഖ്യമന്ത്രി വീര്‍ഭദ്ര സിങ്ങിനെതിരെ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് കേസെടുത്തു. ഇതുമായി ബന്ധപ്പെട്ട് സെപ്റ്റംബറില്‍ സി.ബി.ഐ കേസെടുത്തിരുന്നു. ഇതിന്‍െറയടിസ്ഥാനത്തില്‍ കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമപ്രകാരമാണ് കേസ്.
മുഖ്യമന്ത്രിയും കൂട്ടാളികളായ ചിലരും നിയമവിരുദ്ധമായ സാമ്പത്തിക ഇടപാട് നടത്തിയതിന് സുപ്രധാന തെളിവുകള്‍ ശേഖരിക്കാനായിട്ടുണ്ടെന്ന് അന്വേഷണവൃത്തങ്ങള്‍ വെളിപ്പെടുത്തി. കേസില്‍ മുഖ്യമന്ത്രിയെ വൈകാതെചോദ്യംചെയ്യുമെന്നും എന്‍ഫോഴ്സ്മെന്‍റ് വൃത്തങ്ങള്‍ സൂചനനല്‍കി.
2009-2011കാലത്ത് വീര്‍ഭദ്ര സിങ് കേന്ദ്ര ഉരുക്ക് മന്ത്രിയായിരുന്നപ്പോള്‍ അദ്ദേഹവും കുടുംബാംഗങ്ങളും 61.1കോടിയുടെ അനധികൃത സ്വത്ത് സമ്പാദിച്ചെന്ന ആരോപണവും ഏജന്‍സി അന്വേഷിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.