അസഹിഷ്ണുത വിവാദം: ചർച്ചക്ക് തയാറെന്ന് വെങ്കയ്യ നായിഡു

ന്യൂഡൽഹി: അസഹിഷ്ണുത വിവാദത്തിൽ ചർച്ചക്ക് കേന്ദ്രസർക്കാർ തയാറാണെന്ന് പാർലമെൻററികാര്യ മന്ത്രി വെങ്കയ്യ നായിഡു. പാർലമെൻറ് ശീതകാല സമ്മേളനത്തിന് മുമ്പായി വിളിച്ചു ചേർത്ത സർവകക്ഷി യോഗത്തിലാണ് സർക്കാർ നിലപാടറിയിച്ചത്. രാജ്യത്ത് അസഹിഷ്ണുത വളരുന്നുവെന്ന വാദത്തോട് യോജിപ്പില്ല. നിർഭാഗ്യകരമായ സംഭവങ്ങളിൽ കേന്ദ്രസർക്കാറിനോ ബി.ജെ.പിക്കോ പങ്കില്ല. ക്രമസമാധാനപാലനം സംസ്ഥാന സർക്കാറിന്‍റെ ചുമതലയാണെന്നും വെങ്കയ്യ നായിഡു യോഗത്തിൽ പറഞ്ഞു.

പാർലമെന്‍റ് ശീതകാല സമ്മേളനം നാളെയാണ് ആംരഭിക്കുന്നത്്. കോൺഗ്രസ് നേതൃത്വത്തിലുള്ള പ്രതിപക്ഷത്തെ നേരിടാനുള്ള തന്ത്രങ്ങൾക്ക് രൂപം നൽകാൻ എൻ.ഡി.എയുടെ ബി.ജെ.പി പാർലമെന്‍ററി പാർട്ടിയുടെയും യോഗങ്ങൾ ചേരുന്നുണ്ട്. പ്രതിപക്ഷ പ്രതിഷേധത്തിൽ വർഷകാല സമ്മേളനം പൂർണമായി സ്തംഭിച്ചിരുന്നു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.