കശ്മീരില്‍ പട്ടാള ക്യാമ്പ് ആക്രമിച്ച തീവ്രവാദികളെ സൈന്യം വെടിവെച്ചുകൊന്നു

ശ്രീനഗര്‍: കശ്മീര്‍ അതിര്‍ത്തിയിലെ പട്ടാള ക്യാമ്പ് ആക്രമിച്ച തീവ്രവാദികളെ ഇന്ത്യന്‍ സൈന്യം വെടിവെച്ചുകൊന്നു. വെടിവെപ്പില്‍ മൂന്ന് തീവ്രവാദികളും ഒരു പ്രദേശവാസിയും കൊല്ലപ്പെട്ടു. കുപ്വാര ജില്ലയിലെ തങ്ധര്‍ മേഖലയിലെ നിയന്ത്രണ രേഖക്ക് സമീപമുള്ള പട്ടാള ക്യാമ്പാണ് ആക്രമിക്കപ്പെട്ടത്.
സമീപത്തെ ദര്‍ശക് കാടിനുള്ളില്‍ ഒളിച്ചിരുന്ന അഞ്ചോളം ഭീകരര്‍ ബുധനാഴ്ച പുലര്‍ച്ചയോടെയാണ് ക്യാമ്പിനുനേരെ ആക്രമണം നടത്തിയത്. ആക്രമണത്തിന്‍െറ ഉത്തരവാദിത്തം ജെയ്ശെ മുഹമ്മദ് എന്ന സംഘടന ഏറ്റെടുത്തിട്ടുണ്ട്.ഏറ്റുമുട്ടലില്‍ ഒരു സൈനികന് പരിക്കേല്‍ക്കുകയും ക്യാമ്പിലെ ഇന്ധന ഡിപ്പോക്ക് തീപിടിക്കുകയും ചെയ്തതായി സൈനിക വക്താവ് കേണല്‍ മനിഷ്കുമാര്‍ അറിയിച്ചു. സംഭവത്തെ തുടര്‍ന്ന് പ്രദേശത്ത് കൂടുതല്‍ സൈന്യത്തെ വിന്യസിച്ച് തീവ്രവാദികള്‍ക്കായി തിരച്ചില്‍ ശക്തമാക്കിയിട്ടുണ്ട്. ക്യാമ്പിന് സമീപം മൂന്നോളം സ്ഫോടനം നടന്നതായി റിപ്പോര്‍ട്ടുണ്ട്. ഈ മാസം 13 മുതല്‍ അതിര്‍ത്തിയില്‍ തീവ്രവാദികള്‍ക്കായുള്ള തിരച്ചില്‍ സൈന്യം ശക്തമാക്കിയിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന ഏറ്റുമുട്ടലുകളില്‍ മൂന്ന് തീവ്രവാദികളും ഒരു കേണലും കൊല്ലപ്പെട്ടിരുന്നു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.