ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭയില്‍ വനിതാ അംഗത്തിനെതിരെ സഭ്യമല്ലാത്ത പരാമര്‍ശം നടത്തിയ ബി.ജെ.പി എം.എല്‍.എക്ക് സസ്പെന്‍ഷന്‍. ആപ് എം.എല്‍.എ അല്‍ക്ക ലംബയെ അവഹേളിക്കുന്നതരത്തില്‍ അഭിപ്രായ പ്രകടനം നടത്തിയ സംഭവത്തില്‍ ഒ.പി. ശര്‍മയെയാണ് ശീതകാല സമ്മേളനം അവസാനിക്കുന്നതുവരെ സ്പീക്കര്‍ രാം നിവാസ് ഗോയല്‍ സസ്പെന്‍ഡ് ചെയ്തത്. ഡല്‍ഹിയിലെ രാത്രികാല അഭയകേന്ദ്രങ്ങളെക്കുറിച്ചുള്ള ചര്‍ച്ചക്കിടെയാണ് പ്രശ്നങ്ങളുടെ തുടക്കം. സാമൂഹികപ്രവര്‍ത്തക കൂടിയായ അല്‍ക്ക തന്‍െറ അനുഭവം വിവരിച്ചപ്പോള്‍ രാത്രി മുഴുവന്‍ നാടുചുറ്റി നടക്കുന്ന സ്ത്രീ എന്ന മട്ടില്‍ ഒ.പി. ശര്‍മ പരിഹസിക്കുകയായിരുന്നു. തുടര്‍ന്ന് സഭയിലെ വനിതാ അംഗങ്ങള്‍ നടപടി ആവശ്യപ്പെട്ടു. മാപ്പുപറയാനോ പരാമര്‍ശം പിന്‍വലിക്കാനോ ശര്‍മ കൂട്ടാക്കാഞ്ഞതോടെ പ്രതിഷേധം ശക്തമാവുകയായിരുന്നു. തുടര്‍ന്നാണ് സ്പീക്കറുടെ തീരുമാനമുണ്ടായത്. വിഷയം സഭയുടെ എത്തിക്സ് കമ്മിറ്റിയുടെ പരിഗണനക്കും വിട്ടിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.