എ.ടി.എമ്മിലേക്കുള്ള 22.5 കോടി തട്ടിയെടുത്ത ഡ്രൈവർ അറസ്റ്റിൽ

ന്യൂഡൽഹി: എ.ടി.എമ്മിൽ നിക്ഷേപിക്കാനുള്ള 22.5 കോടി രൂപയുമായി കടന്നുകളഞ്ഞ ഡ്രൈവർ അറസ്റ്റിൽ. ഡൽഹി ഗോവിന്ദ്പുരി സ്വദേശി പ്രദീപ് ശുക്ളയെയാണ് മെട്രോ സ്റ്റേഷൻ പരിസരത്തെ  ഗോഡൗണിൽ നിന്ന് ഇന്ന് രാവിലെ അറസ്റ്റ് ചെയ്തത്. 11,000 രൂപയൊഴികെയുള്ള സംഖ്യ ഇയാളിൽ നിന്ന് പിടിച്ചെടുത്തതായി പൊലീസ് അറിയിച്ചു. വസ്ത്രങ്ങൾ വാങ്ങാനായാണ് 11,000 രൂപ ഉപയോഗിച്ചത്.

പണമടങ്ങിയ പെട്ടികളുമായി പഴയ വെയർഹൗസിൽ കിടന്നുറങ്ങുകയായിരുന്നു പ്രതി.  പ്രദീപ് ഓടിച്ചിരുന്ന വാൻ വ്യാഴാഴ്ച തന്നെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. സമീപത്തുള്ള പെട്രോൾ പമ്പ് പരിസരത്ത്് വാൻ ഉപേക്ഷിച്ച ശേഷം പണമടങ്ങുന്ന പെട്ടികളുമായി ഗോഡൗണിൽ ഒളിച്ചിരിക്കുകയായിരുന്നു ഇയാൾ.

വ്യാഴാഴ്ചയാണ് ആയുധധാരികളായ സുരക്ഷാ ഗാർഡുകളെ വെട്ടിച്ച് പണമടങ്ങുന്ന വാനുമായി പ്രദീപ് കടന്നുകളഞ്ഞത്. ആക്‌സിസ് ബാങ്കിന്‍റെ എടിഎമ്മുകളില്‍ പണം നിക്ഷേപിക്കുന്ന എസ്.ഐ.എസ് എന്ന കമ്പനിയുടെ ഡ്രൈവറായിരുന്നു പ്രദീപ് ശുക്ള. മഹീന്ദ്ര പിക് അപ് വാനിൽ  വികാസ്പുരിയില്‍ നിന്നും ഒഖ്‌ലയിലേക്ക് പോകവെയാണ് സംഭവം നടന്നത്. ബാങ്ക് അധികൃതർ ഉടൻതന്നെ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. ജി.പി.എസ് ട്രാക്കിങ് സംവിധാനമുള്ള വാൻ പോലീസ് പിന്തുടര്‍ന്ന് കണ്ടെത്തുകയായിരുന്നു.

ഡൽഹി നഗരത്തിലെ ഏറ്റവും വലിയ എ.ടി.എം കൊള്ളയായാണ് ഇത് കണക്കാക്കപ്പെടുന്നത്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.