അവാര്‍ഡ് തിരിച്ചുകൊടുക്കുന്നവരെ പരിഹസിച്ച് ആര്‍.എസ്.എസ്

റാഞ്ചി: രാജ്യത്ത് പുതുതായി രൂപപ്പെട്ട സാമൂഹികക്രമത്തില്‍ തങ്ങള്‍ക്ക് ഇടമില്ളെന്നും കേള്‍ക്കാന്‍ ആരുമില്ളെന്നും കണ്ടതുകൊണ്ടാണ് ദേശീയ ചര്‍ച്ചയാകുന്നതിന് ചിലര്‍ അവാര്‍ഡ് തിരിച്ചുകൊടുക്കുന്നതെന്ന് ആര്‍.എസ്.എസ് പരിഹസിച്ചു. അവാര്‍ഡ് തിരിച്ചുകൊടുക്കുന്ന സാഹിത്യകാരന്മാരും കലാകാരന്മാരും ശാസ്ത്രജ്ഞരും അസഹിഷ്ണുക്കളും കപട മതേതരവാദികളുമാണ്. ദേശീയതാവികാരത്തില്‍ രാജ്യം നീങ്ങുന്നത് കാണാന്‍ കഴിയാത്ത അസഹിഷ്ണുക്കളാണിവര്‍. അവാര്‍ഡ് തിരിച്ചുകൊടുക്കല്‍ അടക്കമുള്ള സംഭവവികാസങ്ങളാണ് രാജ്യത്ത് സൗഹാര്‍ദാന്തരീക്ഷം തകര്‍ക്കുന്നത്. മുമ്പ് വര്‍ഗീയ സംഘര്‍ഷങ്ങളുണ്ടായപ്പോഴൊന്നും ആരും അവാര്‍ഡുകള്‍ തിരികെ നല്‍കിയിട്ടില്ല. ലിബറല്‍ ചിന്താഗതിക്കാരെന്ന് പറയുന്ന ഇവര്‍ രാഷ്ട്രീയമായി പ്രചോദിക്കപ്പെട്ടവരാണെന്നും റാഞ്ചിയില്‍ നടക്കുന്ന നേതൃയോഗ കാര്യങ്ങള്‍ വിശദീകരിച്ച ആര്‍.എസ്.എസ് നേതാവ് ഹൊസബലെ പറഞ്ഞു. യോഗം ആര്‍.എസ്.എസ് തലവന്‍ മോഹന്‍ ഭാഗവത് ഉദ്ഘാടനം ചെയ്തു.
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.