ദലിതനെ വിവാഹം ചെയ്ത യുവതിയെ കൊലപ്പെടുത്തി

മൈസൂരു: ദലിതനെ വിവാഹം ചെയ്ത യുവതിയെ ബന്ധുക്കള്‍ കൊലപ്പെടുത്തി രഹസ്യമായി സംസ്കരിച്ചു. മാണ്ഡ്യക്കടുത്ത തിമ്മന ഹൊസൂരുല്‍ ഞായറാഴ്ച പുലര്‍ച്ചെയാണ് സംഭവം. മോണിക്ക എന്ന യുവതിയാണ് ദുരഭിമാനക്കൊലക്കിരയായത്. വര്‍ഷങ്ങളായി ദലിത് യുവാവുമായി പ്രണയത്തിലായിരുന്ന മോണിക്ക അടുത്തിടെ വീടുവിട്ടുപോകുകയും ഇയാളെ വിവാഹം കഴിക്കുകയും ചെയ്തിരുന്നു. ഇതിന് പിറകെ രക്ഷിതാക്കള്‍ മോണിക്കയെ കാണാനില്ലെന്ന് കാണിച്ച് മാണ്ഡ്യ റൂറല്‍ പൊലീസില്‍ പരാതി നല്‍കി. ഇതിനിടെ, മോണിക്കയെ അനുനയിപ്പിച്ച് വീട്ടിലെത്തിച്ച രക്ഷിതാക്കള്‍ ശനിയാഴ്ച രാത്രി കൊലപ്പെടുത്തുകയും ഞായറാഴ്ച പുലര്‍ച്ചയോടെ മൃതദേഹം ദഹിപ്പിക്കുകയുമായിരുന്നു എന്ന് പൊലീസ് അറിയിച്ചു.

ഗ്രാമീണര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്നാണ് പൊലീസ് സ്ഥലത്തെത്തിയത്. യുവതിയുടെ രക്ഷിതാക്കളെയും ബന്ധുക്കളെയും പൊലീസ് കസ്റ്റഡിയിലെടുത്തു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.