ട്രാൻസ്‌ജെൻഡർ വ്യക്തിത്വത്തിന്‍റെ പേരിൽ അപേക്ഷ തള്ളരുത്; വെറ്ററിനറി സർവകലാശാലയോട് മദ്രാസ് ഹൈകോടതി

ചെന്നൈ: ട്രാൻസ്‌ജെൻഡർ വ്യക്തിത്വത്തിന്‍റെ പേരിൽ ബിരുദ പ്രവേശനത്തിനുള്ള അപേക്ഷ തള്ളരുതെന്ന് തമിഴിനാട് വെറ്ററിനറി സർവകലാശാലയോട് മദ്രാസ് ഹൈകോടതി. വ്യക്തിത്വത്തിന്‍റെ പേരിൽ അപേക്ഷ തള്ളാനാകില്ലെന്ന് കോടതി വ്യക്തമാക്കി.

2024-2025 ലെ ബിരുദ പ്രോഗ്രാമുകളിലേക്കുള്ള പ്രവേശന വിജ്ഞാപനത്തിനായി തമിഴ്‌നാട് വെറ്ററിനറി ആൻഡ് അനിമൽ സയൻസ് യൂനിവേഴ്‌സിറ്റി പുറപ്പെടുവിച്ച പ്രോസ്‌പെക്ടസ് ചോദ്യം ചെയ്ത എ. നിവേതയുടെ ഹരജി തീർപ്പാക്കുന്നതിനിടെയാണ് ഉത്തരവ്. ട്രാൻസ്‌ജെൻഡർ വ്യക്തികളെ പ്രത്യേക വിഭാഗത്തിൽ പെടുത്താത്തത് നിയമവിരുദ്ധമാണെന്ന് കാണിച്ച് പ്രോസ്‌പെക്ടസ് റദ്ദാക്കണമെന്നായിരുന്നു ഹരജിയിലെ ആവശ്യം.

ബിരുദ കോഴ്‌സിലേക്കുള്ള പ്രവേശനത്തിന് ട്രാൻസ്‌ജെൻഡർ വിഭാഗത്തിൽ തന്നെ പരിഗണിക്കാൻ സർവകലാശാലക്ക് നിർദ്ദേശം നൽകണമെന്നും നിവേത ഹരജിയിൽ ആവശ്യപ്പെട്ടു. നിവേതയുടെ അപേക്ഷ പരിഗണിക്കാനും ഉത്തരവിട്ട് രണ്ടാഴ്ചക്കകം പ്രവേശനത്തിന് ഉചിതമായ വിഭാഗത്തിൽ അവരെ ഉൾപ്പെടുത്താനും ജസ്റ്റിസ് എം. ദണ്ഡപാണി സർവകലാശാലയോട് ആവശ്യപ്പെട്ടു.

എല്ലാ തൊഴിൽ, വിദ്യാഭ്യാസ ​മേഖലകളിലും ട്രാൻസ്‌ജെൻഡർ വ്യക്തികളെ ഒരു പ്രത്യേക വിഭാഗമായി പരിഗണിക്കാനും ജാതി പരഗണിക്കാതെ അവരുടെ കട്ട് ഓഫ് മാർക്കിന് പ്രത്യേക മാനദണ്ഡങ്ങൾ നിർദേശിക്കാനും സർക്കാർ എല്ലാ സംസ്ഥാന റിക്രൂട്ടിങ് ഏജൻസികളോടും നിർദേശിക്കണമെന്ന് മദ്രാസ് ഹൈകോടതി നേരത്തെ ഉത്തരവിട്ടിരുന്നു.

Tags:    
News Summary - Don't reject transgender's application over identity, Madras High Court tells Tamil Nadu veterinary varsity

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.