ന്യൂഡൽഹി: ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച തേജസ് യുദ്ധവിമാനം പറത്തുക ഇനി സ്‌ക്വാഡ്രണ്‍ ലീഡര്‍ മോഹന സിങ്. ഫ്ലൈയിങ് ബുള്ളറ്റ്സ് (പറക്കും വെടിയുണ്ട) എന്നു പേരുള്ള 18 ആം നമ്പർ സ്ക്വാഡ്രണിന്റെ ഭാഗമായിരിക്കുകയാണ് ഈ 32 കാരി പൈലറ്റ്. മിഗ് 21 വിമാനങ്ങളായിരുന്നു മോഹന സിങ് ഇതുവരെ പറത്തിക്കൊണ്ടിരുന്നത്.

രാജ്യത്തെ ആദ്യ വനിതാ യുദ്ധവിമാന പൈലറ്റുമാരിൽ ഒരാളാണ് രാജസ്ഥാനിലെ ജുൻജുൻ സ്വദേശിനിയായ മോഹന സിങ്. ലിംഗസമത്വത്തിനും ശാക്തീകരണത്തിനുമുള്ള ഇന്ത്യൻ വ്യോമസേനയുടെ പ്രതിബദ്ധതയ്ക്ക് അടിവരയിടുന്നതാണ് അവരുടെ നേട്ടമെന്ന് വിലയിരുത്തപ്പെടുന്നു. ജോധ്പൂരിൽ അടുത്തിടെ നടന്ന ‘തരംഗ് ശക്തി’ എന്ന വ്യോമാഭ്യാസത്തിന്റെ ഭാഗമായിരുന്നു  ഇവർ.

മൂന്ന് സേനകളിലെയും ഉപമേധാവികൾ പ്രദർശനത്തിൽ പ​ങ്കെടുത്തിരുന്നു. ഇന്ത്യൻ എയർഫോഴ്‌സിലെ വനിത ഫൈറ്റർ പൈലറ്റുമാരായ മൂന്ന് പേരടങ്ങിയ സംഘത്തിലെ അംഗമായിരുന്നു മോഹന സിങ്.

യു.എസ്, ഗ്രീസ്, ശ്രീലങ്ക, ഓസ്‌ട്രേലിയ തുടങ്ങി ലോകത്തെ മുൻനിര വ്യോമസേനകളും യുദ്ധവിമാനങ്ങളും ജോധ്പൂരിൽ നടന്ന ബഹുരാഷ്ട്ര വ്യോമാഭ്യാസത്തിൽ പങ്കെടുത്തു. മറ്റു യുദ്ധവിമാനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഏറ്റവും ചെറുതും ഭാരം കുറഞ്ഞതുമാണ് തേജസ്. സുരക്ഷയുടെ കാര്യത്തിലും ഏറെ മുന്നിലാണ്. 

Tags:    
News Summary - Mohana Singh to fly Tejas fighter jet

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.