എ.ടി.എമ്മുകളില്‍ രാത്രി എട്ടിനു ശേഷം പണം നിറക്കേണ്ടെന്ന് സര്‍ക്കാര്‍

ന്യൂഡല്‍ഹി: പണവുമായി പോകുന്ന വാഹനങ്ങള്‍ക്കുനേരെ ആക്രമണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ രാത്രി എട്ടുമണിക്കു ശേഷം എ.ടി.എമ്മുകളില്‍ പണം നിറക്കേണ്ടതില്ലെന്ന് സര്‍ക്കാര്‍ നിര്‍ദേശിച്ചു. സ്വകാര്യ പണം കൈമാറ്റ ഏജന്‍സികള്‍ ബാങ്കുകളില്‍ നിന്നും ഉച്ചക്ക് മുമ്പ്ം സര്‍ക്കാര്‍ നിര്‍ദേശിച്ചു. ഗ്രാമങ്ങളില്‍ വൈകീട്ട് അഅഞ്ചിന് മുമ്പും നക്സല്‍ ബാധിതജില്ലകളില്‍ മൂന്നുമണിക്കു മുമ്പും പണം നിറക്കണം. പ്രത്യേകമായി രൂപകല്‍പന ചെയ്ത പണം കൊണ്ടുപോകുന്ന വാനുകളില്‍ സി.സി.ടി.വിയും ജി.പി.എസും ഘടിപ്പിക്കണം.


ഒരു ട്രിപ്പില്‍ അഞ്ചുകോടിയില്‍ അധികം രൂപ കൊണ്ടുപോകാന്‍ പാടില്ല. ആക്രമണ  സാഹചര്യങ്ങളില്‍ നിന്നും മോചിപ്പിക്കാനും സുരക്ഷിതമായി വാഹനം ഓടിക്കാനും രണ്ടു സായുധ കാവല്‍ക്കാരും ഡ്രൈവറും നിര്‍ബന്ധമായും പരിശീലനം നേടിയിരിക്കണം.


എ.ടി.എമ്മുകളിലേക്ക് പോകുന്ന സ്വകാര്യവാനുകളുടെ  സുരക്ഷ വര്‍ധിപ്പിക്കുന്നതിന് ആഭ്യന്തരമന്ത്രാലയമാണ് നിര്‍ദേശം മുന്നോട്ടു വെച്ചത്. 8000 ത്തോളം സ്വകാര്യവാഹനങ്ങളിലായി 15000കോടിരൂപയാണ് പ്രതിദിനം എ.ടി.എമ്മുകളില്‍ നിറക്കാനായി കൊണ്ടുപോകുന്നത്. ഇതിനു പുറമേ 5000 കോടിയോളം രൂപ സ്വകാര്യ സുരക്ഷാ ഏജന്‍സികളും സ്വകാര്യബാങ്കുകളുടെ ഇടപാടും അര്‍ധരാത്രികളില്‍ നടത്തുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.