തമിഴ്നാട്ടിൽ കോൺഗ്രസ് 41 സീറ്റിൽ മത്സരിക്കും

ചെന്നൈ: തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിലെ സീറ്റ് വിഭജനം സംബന്ധിച്ച് കോൺഗ്രസും ഡി.എം.കെയും തമ്മിൽ അന്തിമ ധാരണയായി. 243 സീറ്റിൽ കോൺഗ്രസ് 41 സീറ്റിൽ മത്സരിക്കും. കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദും ഡി.എം.കെ അധ്യക്ഷൻ എം. കരുണാനിധിയും തമ്മിൽ നടത്തിയ ചർച്ചയിലാണ് ധാരണയായത്.

കരുണാനിധിയുടെ നേതൃത്വത്തിൽ സഖ്യം അധികാരത്തിലേറുമെന്നും ഗുലാം നബി ആസാദ് മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം, സഖ്യം അധികാരത്തിലേറിയാൽ സർക്കാറിൽ കോൺഗ്രസിന് പങ്കാളിത്തമുണ്ടോ എന്ന കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.

ചെന്നൈ ഗോപാലപുരത്തെ വസതിയിലെത്തിയാണ് കരുണാനിധിയുമായി ഗുലാംനബി ആസാദും തമിഴ്നാടിന്‍റെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി മുകുള്‍ വാസ്നിക്കും ചർച്ച നടത്തിയത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ അനുവദിച്ച 63 സീറ്റ് ഇത്തവണയും ലഭിക്കണമെന്നാണ് കോണ്‍ഗ്രസ് ആവശ്യപ്പെട്ടത്.

2011ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ എ.ഐ.എ.ഡി.എം.കെ-150, ഡി.എം.ഡി.കെ-29, ഡി.എം.കെ-23, സി.പി.എം-10, സി.പി.ഐ-9, മറ്റുള്ളവർ-13 സീറ്റുകളിലും വിജയിച്ചിരുന്നു. ശ്രീലങ്കൻ തമിഴരുടെ പ്രശ്നത്തിൽ യു.പി.എ സർക്കാർ ഇടപെടുന്നില്ലെന്ന്ആരോപിച്ചാണ് കോൺഗ്രസ്-ഡി.എം.കെ സഖ്യം തകർന്നത്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.