ന്യൂഡല്‍ഹി: ജവഹര്‍ലാല്‍ നെഹ്റു നടപ്പാക്കാന്‍ ശ്രമിച്ചത് പാശ്ചാത്യ അനുഭാവ നയങ്ങളായിരുന്നെന്നും അതു പിന്‍പറ്റിയിരുന്നെങ്കില്‍ തെറ്റായ വഴിയില്‍ എത്തിപ്പെട്ടേനെയെന്നും ബി.ജെ.പി അഖിലേന്ത്യ അധ്യക്ഷന്‍ അമിത് ഷാ. നെഹ്റുവിന്‍െറ നടപടികളാണ് ദേശീയതയിലൂന്നിയ ജനസംഘത്തിനു രൂപംനല്‍കാന്‍ മുന്‍കാല നേതാക്കളെ പ്രേരിപ്പിച്ചതെന്നും പാര്‍ട്ടിയുടെ 36ാം സ്ഥാപകദിനത്തോടനുബന്ധിച്ച് ഡല്‍ഹിയില്‍ നടന്ന കണ്‍വെന്‍ഷനില്‍ ഷാ പറഞ്ഞു.
ദേശീയതയാണ് പാര്‍ട്ടിയുടെ അടിസ്ഥാന മുദ്ര. അതു കാത്തുസൂക്ഷിക്കാന്‍ പ്രവര്‍ത്തകര്‍ യത്നിക്കണം. പാര്‍ട്ടി രാജ്യത്ത് അധികാരത്തിലേറിയെങ്കിലും അത് ലക്ഷ്യസാക്ഷാത്കാരമായി കണക്കാക്കരുത്. ലോകത്തെ എല്ലാ വിശേഷഘടനകളും അതിശയിക്കുംവിധം പാര്‍ട്ടി ഘടന കെട്ടിപ്പടുക്കണം.
അടുത്ത 25 വര്‍ഷങ്ങളില്‍ പഞ്ചായത്ത് മുതല്‍ പാര്‍ലമെന്‍റ് വരെ പാര്‍ട്ടിയെ അധികാരത്തിലത്തെിക്കാന്‍ പരിശ്രമിക്കണം. 11 ആളുകളില്‍ തുടങ്ങി 11 കോടി അംഗങ്ങളുള്ള പാര്‍ട്ടിയായി മാറാന്‍ കഴിഞ്ഞത് ആയിരക്കണക്കിനാളുകളുടെ ത്യാഗഫലമായാണെന്നും ഷാ തുടര്‍ന്നു.
അധികാരം പാര്‍ട്ടിയുടെ ലക്ഷ്യമല്ല, മാര്‍ഗമാണ്. നിയമങ്ങള്‍ തടസ്സമുള്ളതുകൊണ്ടാണ് ഭാരത് മാതാ മുദ്രാവാക്യം വിളിക്കാത്തവരുടെ തലവെട്ടാത്തതെന്ന് പൊതുയോഗത്തില്‍ പ്രസംഗിച്ച ബാബാ രാംദേവിനെ കഴിഞ്ഞ ദിവസം ന്യായീകരിച്ച ഷാ പ്രസംഗം തുടങ്ങിയതും അവസാനിപ്പിച്ചതും ജയ് വിളിയോടെയാണ്. നരേന്ദ്ര മോദിയാണ് ലോകത്തെ ഏറ്റവും ജനപിന്തുണയുള്ള നേതാവ് എന്നവകാശപ്പെട്ട അമിത് ഷാ കേന്ദ്രത്തില്‍ ആദ്യമായാണ് പാവങ്ങളെ മനസ്സില്‍ കണ്ട് നയങ്ങളും പദ്ധതികളും തയാറാക്കുന്നതെന്നും അവ ജനങ്ങളിലത്തെിക്കാന്‍ പ്രവര്‍ത്തകര്‍ പ്രയത്നിക്കണമെന്നും പറഞ്ഞു.
നേരത്തേ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രവര്‍ത്തകര്‍ക്ക് ട്വിറ്ററിലൂടെ അഭിവാദ്യമറിയിച്ചിരുന്നു. കശ്മീര്‍ മുതല്‍ കന്യാകുമാരി വരെയും കച്ച് മുതല്‍ അരുണാചല്‍ വരെയും ജനങ്ങള്‍ പാര്‍ട്ടിയില്‍ വിശ്വാസമര്‍പ്പിച്ചെന്നും സര്‍ക്കാര്‍ രൂപവത്കരിച്ചിടങ്ങളിലെല്ലാം ശ്രേഷ്ഠമായ പ്രവര്‍ത്തനം കാഴ്ചവെച്ചെന്നും മോദി അവകാശപ്പെട്ടു.
ഭാരത് മാതാ കീ ജയ് വിവാദം: രാംദേവിന് അമിത് ഷായുടെ പിന്തുണ
ന്യൂഡല്‍ഹി: ‘ഭാരത് മാതാ കീ ജയ്’ മുദ്രാവാക്യം വിളിക്കാത്തവരുടെ ശിരച്ഛേദം നടത്തുമെന്ന് പ്രസ്താവന നടത്തി വിവാദത്തില്‍പെട്ട ബാബാ രാംദേവിന് ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷായുടെ പിന്തുണ.
അഭിപ്രായസ്വാതന്ത്ര്യത്തെപ്പറ്റി പറയുന്നവര്‍ എന്തുകൊണ്ട് അത് ബാബാ രാംദേവിന് പറ്റില്ളെന്ന് പറയുന്നത് എന്ന് അമിത് ഷാ ചോദിച്ചു. സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിനിടയിലാണ് രാംദേവിന് പിന്തുണയുമായി ബി.ജെ.പി അധ്യക്ഷന്‍ എത്തിയത്.
താന്‍ ഭരണഘടനയെയും രാജ്യത്തെ നിയമത്തെ അംഗീകരിക്കുന്നതായും അല്ലാത്തപക്ഷം ഭാരത് മാതാ കീ ജയ് വിളിക്കാന്‍ വിസമ്മതിക്കുന്നവരുടെ ശിരച്ഛേദം നടത്തുമായിരുന്നുവെന്ന രാംദേവിന്‍െറ പ്രസ്താവനയാണ് വിവാദമായത്. കഴുത്തില്‍ കത്തിവെച്ച് ആവശ്യപ്പെട്ടാലും ഭാരത് മാതാ കീ ജയ് എന്ന മുദ്രാവാക്യം വിളിക്കില്ല എന്ന് എ.ഐ.എം.ഐ.എം നേതാവും എം.പിയുമായ അസദുദ്ദീന്‍ ഉവൈസി നേരത്തേ പറഞ്ഞിരുന്നു. ഇതിനു മറുപടിയായാണ് രാംദേവ് ഉവൈസിയുടെ പേര് പറിയാതെ വിവാദ പരാമര്‍ശം നടത്തിയത്. ഏതെങ്കിലും മതം ഭാരത് മാതാ കീ ജയ് എന്ന മുദ്രാവാക്യം വിളിക്കുന്നത് തടയുകയാണെങ്കില്‍ അത് ദേശീയ താല്‍പര്യത്തിന് എതിരാണെന്നും രാംദേവ് പറഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.