ഐ.പി.എല്‍ റദ്ദാക്കേണ്ടെന്ന് ഹൈകോടതി


മുംബൈ: വാംഖഡെ സ്റ്റേഡിയത്തില്‍ ശനിയാഴ്ച തന്നെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ ആദ്യ കളി നടത്താമെന്ന് ബോംബെ ഹൈകോടതി.
മഹാരാഷ്ട്രയില്‍ കൊടുംവരള്‍ച്ചയായതിനാല്‍ സംസ്ഥാനത്ത് ഐ.പി.എല്‍ അനുവദിക്കരുതെന്ന ഹരജി പരിഗണിക്കവെയാണ് കോടതിയുടെ വിധി.  ക്രിക്കറ്റ് മൈതാനം തയാറാക്കാനായി ലക്ഷക്കണക്കിന് ലിറ്റര്‍ വെള്ളം വേണ്ടത് സംസ്ഥാനത്തെ വരള്‍ച്ചബാധിതരെ കൂടുതല്‍ ബാധിക്കുമെന്നായിരുന്നു ഹരജി.
മൂന്നു ദിവസം മാത്രം ബാക്കിനില്‍ക്കെ കളി മാറ്റിവെക്കാനാവില്ളെന്ന് കോടതി വ്യക്തമാക്കി. കളിക്കാരും കാണികളും തയാറായ അവസാനഘട്ടത്തില്‍ ടൂര്‍ണമെന്‍റ് മാറ്റാനാവില്ല.  കേസിന്‍െറ തുടര്‍വാദം 12ന് നടക്കും. അതേസമയം, ബി.സി.സി.ഐക്കെതിരെ കോടതി രൂക്ഷവിമര്‍ശമുന്നയിച്ചു.
കളിക്കാണോ ജനങ്ങള്‍ക്കാണോ മുന്‍ഗണനയെന്നും വരള്‍ച്ച ആളുകളെ മരണത്തിലേക്ക് തള്ളിവിടുമ്പോഴും സ്റ്റേഡിയം നന്നാക്കുന്നതിനാണോ പ്രാധാന്യമെന്നുമായിരുന്നു കോടതിയുടെ ചോദ്യം.
മഹാരാഷ്ട്രയിലെ സാഹചര്യം അറിഞ്ഞുകൊണ്ട് എങ്ങനെയാണ് ഇത്ര അലക്ഷ്യമായി പെരുമാറുന്നതെന്നും കുറ്റകരമായ രീതിയിലാണ് ജലം പാഴാക്കുന്നതെന്നും കോടതി പറഞ്ഞു.  
ജലക്ഷാമം നിയന്ത്രിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ എന്തു നിലപാടാണ് കൈക്കൊള്ളുന്നതെന്നും കോടതി ചോദിച്ചു. പണമുള്ളവര്‍ക്ക് വെള്ളം ലഭിക്കുകയും പാവപ്പെട്ടവര്‍ ദിവസങ്ങളോളം വെള്ളമില്ലാതെ ബുദ്ധിമുട്ടുകയും ചെയ്യുന്ന അവസ്ഥയാണ്.
ടാങ്കര്‍ ലോബിക്ക് എവിടെനിന്നാണ് വെള്ളം ലഭിക്കുന്നതെന്ന് അന്വേഷിക്കണമെന്നും കോടതി നിര്‍ദേശിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.