റിപോ നിരക്ക്: ചെറുകിട നിക്ഷേപ പലിശ കുറയും

ന്യൂഡല്‍ഹി: റിസര്‍വ് ബാങ്ക് റിപോ നിരക്ക് കുറച്ചത് ചെറുകിട നിക്ഷേപങ്ങളുടെ പലിശ കുറയാന്‍ കാരണമാകും. പബ്ളിക് പ്രോവിഡന്‍റ് ഫണ്ട്, സുകന്യ സമൃദ്ധി പദ്ധതി ഉള്‍പ്പെടെ ചെറുകിടനിക്ഷേപ പദ്ധതികളുടെ നിക്ഷേപകര്‍ക്ക് തിരിച്ചടിയാകും ഇത്. ജൂലൈ-സെപ്റ്റംബര്‍ പാദത്തോടെ ഇവയുടെ പലിശനിരക്ക് കുറയുമെന്നാണ് ഗവേഷണസ്ഥാപനമായ ഇന്ത്യ റേറ്റിങ്സ് വിലയിരുത്തുന്നത്. വായ്പയെടുത്തവര്‍ക്കാണ് റിപോ നിരക്ക് കുറഞ്ഞത് ഏറ്റവും പ്രയോജനകരമാകുക. ജൂലൈ-സെപ്റ്റംബര്‍ പാദത്തോടെ പ്രോവിഡന്‍റ് ഫണ്ട് പലിശനിരക്ക് 7.85 ശതമാനത്തിനും 7.9 ശതമാനത്തിനും ഇടയിലേക്ക് താഴുമെന്നാണ് വിലയിരുത്തല്‍.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.