നാലു രൂപയുടെ മരുന്നിന് 40 രൂപ: വില നിയന്ത്രണ പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന്


കൊച്ചി: ആല്‍ബുട്ടോമോള്‍ മരുന്നിന്‍െറ വില പത്തിരട്ടി വര്‍ധിപ്പിച്ച സ്വകാര്യ കമ്പനി നടപടി ദേശീയവില നിയന്ത്രണ അതോറിറ്റിയെ അറിയിച്ച് പ്രസ്തുത മരുന്ന്  വിലനിയന്ത്രണ പട്ടികയില്‍ ഉള്‍പ്പെടുത്താന്‍  മനുഷ്യാവകാശ കമീഷന്‍ സംസ്ഥാന സര്‍ക്കാറിന് നിര്‍ദേശംനല്‍കി. മരുന്നുകളുടെ വിലനിയന്ത്രണ അതോറിറ്റിയെയും കമീഷന്‍ ഇക്കാര്യം അറിയിച്ചു. കൊച്ചി നഗരസഭാംഗം തമ്പി സുബ്രഹ്മണ്യന്‍ ഫയല്‍ചെയ്ത കേസിലാണ് കമീഷന്‍ ചെയര്‍മാന്‍ ജസ്റ്റിസ് ജെ.ബി. കോശിയുടെ നിര്‍ദേശം. ശ്വാസംമുട്ടലിന് ഉപയോഗിക്കുന്ന മരുന്നാണ് ആല്‍ബുട്ടോമോള്‍. മംഗലാപുരം ആസ്ഥാനമായുള്ള ഡാഫഡില്‍ കമ്പനി പുറത്തിറക്കുന്ന ആല്‍ബുട്ടോമോള്‍ പ്ളസ് ഗുളിക 10 എണ്ണത്തിന് 42 രൂപയും സിറപ്പിന് 59.50 രൂപയുമാണ് വില. എന്നാല്‍, 10 ഗുളികകളുടെ യഥാര്‍ഥ വില 4.71 രൂപയും സിറപ്പിന്‍െറ വില 17.98 രൂപയുമാണ്. വില നിയന്ത്രണ പട്ടികയിലില്ലാത്ത ചില മരുന്നുകളുടെ ചേരുവകളും ചേര്‍ത്താണ് കമ്പനി പത്തിരട്ടി വില കൂട്ടി വില്‍ക്കുന്നത്. മുംബെയിലെ സെന്‍ചര്‍ ഫാര്‍മസ്യൂട്ടിക്കല്‍സാണ് മരുന്നിന്‍െറ വിതരണക്കാര്‍.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.