ശനി ക്ഷേത്രത്തിലെ സ്ത്രീപ്രവേശം ബലാത്സംഗം ക്ഷണിച്ചുവരുത്തുമെന്ന് ശങ്കരാചാര്യ സ്വരൂപാനന്ദ്

ന്യൂഡല്‍ഹി: മഹാരാഷ്ട്ര ശിംഘ്നാപുരിലെ ശനി ക്ഷേത്രത്തിലേക്കുള്ള സ്ത്രീകളുടെ പ്രവേശം ബലാത്സംഗം ക്ഷണിച്ചുവരുത്തുമെന്ന് ശങ്കരാചാര്യ സ്വാമി സ്വരൂപാനന്ദ്. ശനി ക്ഷേത്രത്തില്‍ സ്ത്രീകള്‍ക്ക് ദര്‍ശനം അനുവദിച്ച പശ്ചാത്തലത്തിലാണ് സ്വരൂപാനന്ദിന്‍െറ പ്രതികരണം.
‘ഇത് വിജയമായി സ്ത്രീകള്‍ ആഘോഷിക്കേണ്ടതില്ല. ശനിയെ ആരാധിക്കുന്നത് സ്ത്രീകള്‍ക്ക് നിര്‍ഭാഗ്യമായിരിക്കും ഉണ്ടാക്കുക. അവര്‍ക്കെതിരെ ബലാത്സംഗം പോലുള്ള കുറ്റകൃത്യങ്ങള്‍ ഉണ്ടാകും’ -ഹരിദ്വാറില്‍ മാധ്യമപ്രവര്‍ത്തകരോട് സ്വാമി പറഞ്ഞു.
സ്വാമിക്ക് വയസ്സായി, ഞങ്ങള്‍ പോരാട്ടത്തിന്‍െറ പകുതിവരെയത്തെി, അടുത്ത പകുതി ജനങ്ങളുടെ മനസ്സു മാറ്റുകയെന്നതാണ് എന്നായിരുന്നു പ്രക്ഷോഭത്തിന് നേതൃത്വം നല്‍കിയ ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായിയുടെ പ്രതികരണം.
ക്ഷേത്രങ്ങളില്‍ പുരുഷന്മാര്‍ക്ക് പ്രവേശമുള്ളിടത്ത് സ്ത്രീകളെ തടയുന്നത് മൗലികാവകാശലംഘനമാണെന്ന് കഴിഞ്ഞമാസം 30ന് ബോംബെ ഹൈകോടതി വിധിച്ചിരുന്നു. ഇതേതുടര്‍ന്നാണ് ക്ഷേത്ര ശ്രീകോവില്‍ സ്ത്രീകള്‍ക്കായി തുറന്നത്.
ക്ഷേത്രത്തിനുള്ളില്‍ സ്ത്രീകള്‍ പ്രവേശിക്കുന്നതിനെ ക്ഷേത്ര ട്രസ്റ്റും പ്രദേശവാസികളും എതിര്‍ത്തതിനെ തുടര്‍ന്നായിരുന്നു കോടതി വിധി. കഴിഞ്ഞ ജനുവരിയില്‍  ഭൂമാത ബ്രിഗേഡ് പ്രവര്‍ത്തകര്‍ ക്ഷേത്രത്തില്‍ ബലംപ്രയോഗിച്ച് കയറാന്‍ ശ്രമിച്ചപ്പോഴും സ്വരൂപാനന്ദ് വിവാദ പ്രസ്താവന നടത്തിയിരുന്നു. സ്ത്രീകള്‍ക്ക് ശനിദേവന്‍െറ ദോഷമുണ്ടാകുമെന്നായിരുന്നു അന്ന് അദ്ദേഹം പറഞ്ഞത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.