ഭോപ്പാല്‍: രാജ്യത്തെ പ്രമുഖ വനിത ബൈക്ക് സഞ്ചാരി വീനു പലിവാല്‍ (44)റോഡപകടത്തില്‍ മരണപ്പെട്ടു. ഭോപ്പാലില്‍ നിന്ന് 100കി.മി അകലെ തിങ്കളാഴ്ച രാവിലെയായിരുന്നു അപകടം. വീനു സഞ്ചരിച്ച ഹാര്‍ലി ഡേവിഡ്സണ്‍ ബൈക്ക് റോഡില്‍ തെന്നി വീണതാണ് അപകട കാരണം. അപകടം നടന്ന ഉടനെ പ്രാഥമികാരോഗ്യ കേന്ദ്രത്തിലും പിന്നീട് വിദിഷ ജില്ലാ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ജയ്പുര്‍ സ്വദേശിയായാണ്.
സഹയാത്രികന്‍ ദിപേഷ് തന്‍വാറിനൊപ്പം ബൈക്കില്‍ ദേശീയ പര്യടനം നടത്തവെയായിരുന്നു അപകടം. ഹാര്‍ലി ഡേവിഡ്സണില്‍ 180കി.മീ വേഗതയില്‍ സഞ്ചരിക്കുന്നതിന് പേരുകേട്ട വനിതയാണ് വീനു. തന്‍െറ മോട്ടോര്‍സൈക്കിള്‍ യാത്രയെക്കുറിച്ച് ഡോക്യുമെന്‍ററി തയ്യാറാക്കാനൊരുങ്ങുകയായിരുന്നു ഇവര്‍.
കോളജ് പഠനകാലത്ത് കൂട്ടുകാരില്‍ നിന്നാണ് വീനു റൈഡിങ് പഠിക്കുന്നത്. സ്വന്തമായി ബൈക്കില്ലാത്തതിനാല്‍ റൈഡിങ് തുടരുവാന്‍ സാധിച്ചിരുന്നില്ല. വിവാഹ ശേഷം ഭര്‍ത്താവ് റൈഡിങ് അനുവദിക്കാത്തതിനാല്‍ വിവാഹമോചനം നേടി കഴിഞ്ഞ വര്‍ഷമാണ് വീനു വീണ്ടും റൈഡിങ് തുടങ്ങിയത്. രണ്ട് കുട്ടികളുടെ അമ്മയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.