എന്‍.ഐ.ടിയിലെ കശ്മീരികളല്ലാത്ത 1500 വിദ്യാര്‍ഥികള്‍ നാട്ടിലേക്ക് മടങ്ങി

ശ്രീനഗര്‍: ശ്രീനഗര്‍ എന്‍.ഐ.ടിയിലെ കശ്മീരികളല്ലാത്ത 1500 വിദ്യാര്‍ഥികള്‍ ഹോസ്റ്റലുകള്‍ ഒഴിഞ്ഞ് നാട്ടിലേക്ക് മടങ്ങി. കാമ്പസ് ഹോസ്റ്റലില്‍ താമസിക്കുകയാണെങ്കില്‍ പരീക്ഷക്ക് ഹാജരാകണമെന്ന അധികൃതരുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് വിദ്യാര്‍ഥികള്‍ കൂട്ടമായി മടങ്ങിയത്. പ്രതിഷേധത്തിന്‍െറ ഭാഗമായതിനാല്‍ പരീക്ഷക്കുള്ള തയാറെടുപ്പുകള്‍ നടത്തിയിട്ടില്ളെന്നും കാമ്പസിലില്ലാത്തവര്‍ക്ക് പുന$പരീക്ഷ നടത്തുമെന്നും ഒരു വിദ്യാര്‍ഥി പറഞ്ഞു.  ചൊവ്വാഴ്ച രാവിലെ 5.30 ഓടെയാണ് വിദ്യാര്‍ഥികള്‍ ഹോസ്റ്റല്‍ ഒഴിഞ്ഞത്.
കാമ്പസില്‍ കശ്മീരി വിദ്യാര്‍ഥികളുമായുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് 1500 ഓളം വിദ്യാര്‍ഥികള്‍ ക്ളാസുകള്‍ ബഹിഷ്കരിച്ചിരുന്നു. സുരക്ഷ മെച്ചപ്പെടുത്താന്‍ സി.ആര്‍.പി.എഫിനെയും സശസ്ത്ര സീമാബെല്ലിനെയും നിയമിച്ചിരിക്കുകയാണ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.