ന്യൂഡല്‍ഹി: ബിഹാര്‍ മുഖ്യമന്ത്രി നിതീഷ്കുമാര്‍ ജനതാദള്‍-യു അധ്യക്ഷനായി ചുമതലയേറ്റതിനു പിന്നാലെ അജിത് സിങ്ങിന്‍െറ രാഷ്ട്രീയ ലോക്ദള്‍, ബാബുലാല്‍ മറാണ്ടിയുടെ ഝാര്‍ഖണ്ഡ് വികാസ് പാര്‍ട്ടി എന്നിവയുമായുള്ള ലയനനടപടികള്‍ ഊര്‍ജിതമായി. അതേസമയം, സഖ്യകക്ഷിയായ ആര്‍.ജെ.ഡിയും നേതാവ് ലാലുപ്രസാദും ഈ ലയനത്തിന്‍െറ കാര്യത്തില്‍ സന്തോഷം കാണിക്കുന്നില്ല.
ബിഹാറില്‍ നിതീഷിന്‍െറ വിജയത്തിനു പിന്നാല്‍ പ്രവര്‍ത്തിച്ച തെരഞ്ഞെടുപ്പു തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോറിന്‍െറ മുന്‍കൈയിലാണ് ലയനനടപടികള്‍ മുന്നോട്ടുനീങ്ങുന്നത്. യു.പി തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് ലയനം വേഗത്തിലാക്കണമെന്ന് കഴിഞ്ഞദിവസം നടന്ന നിതീഷ്-അജിത് സിങ് കൂടിക്കാഴ്ചയില്‍ ധാരണയായിരുന്നു.
അജിത് സിങ്ങിനും മകന്‍ ജയന്ത് ചൗധരിക്കുമായി നിതീഷ് അടുത്തിടെ അത്താഴവിരുന്ന് ഒരുക്കിയിരുന്നു. ഡല്‍ഹിയിലും ചര്‍ച്ചകള്‍ നടന്നു. പ്രശാന്ത് കിഷോര്‍ ഈ യോഗങ്ങളില്‍ പങ്കെടുത്തു. ജയന്തിനെ മുഖ്യമന്ത്രിസ്ഥാനാര്‍ഥിയായി യു.പി തെരഞ്ഞെടുപ്പില്‍ അവതരിപ്പിക്കണമെന്ന ആവശ്യം അജിത് സിങ് മുന്നോട്ടുവെച്ചിട്ടുണ്ട്.
ജനതാപരിവാര്‍ പാര്‍ട്ടികളുടെ ലയനത്തിന് മുന്നിലിറങ്ങിയ ലാലുപ്രസാദ് ഇപ്പോള്‍ താല്‍പര്യം കാണിക്കാത്തത് ജനതാദളില്‍ ചര്‍ച്ചയാണ്. മോദിക്കെതിരായ ദേശീയ ബദലിന്‍െറ നേതാവായി നിതീഷ്കുമാര്‍ ഉയര്‍ന്നുവരുന്നതിനിടയില്‍തന്നെയാണിത്. ഭരണപരമായ ചില അസ്വസ്ഥതകളാണ് പുകയുന്നത്. ലാലുവിന്‍െറ നീരസങ്ങള്‍ മാറ്റിയെടുക്കാതെ മുന്നോട്ടുപോകാന്‍ നിതീഷിന് കഴിയുകയുമില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.