മകന് പൊണ്ടാട്ടി വേണം; മദ്രാസ് ഐ.ഐ.ടിയിലെ പാരഡി ഗാനം വൈറല്‍

ചെന്നൈ: മകന് നല്ലൊരു പെണ്ണ് വേണം.എം.ബി.എ ബിരുദവും സൗന്ദര്യവുമുള്ള പയ്യന്‍, ഫേസ്ബുക് ഇല്ല, ഷോര്‍ട്സ് ധരിക്കില്ല, ആറടി പൊക്കം, സമ്പന്നമായ കൂട്ടുകുടുംബം, രണ്ട് ആഡംബര കാറുകള്‍, അത്യാധുനികമായ അടുക്കള എന്നിവ ഞങ്ങള്‍ക്കുണ്ട്. അനുയോജ്യമായ വധുവിനെ തേടുന്നു. ഫോട്ടോ എത്രയും പെട്ടെന്ന് അയച്ച് തരിക. പെണ്ണിനുമുണ്ട് കണ്ടീഷന്‍, ഇഷ്ടം പോലെ പ്രസവിക്കാന്‍ കഴിയണം, വട്ടത്തിലുള്ള ചപ്പാത്തിയും സാമ്പാര്‍ വടയും ഉണ്ടാക്കാന്‍ കഴിയണം.മദ്രാസ് ഐ.ഐ.ടിയിൽ സംഘടിപ്പിച്ച സാഹിത്യ മത്സരത്തില്‍ മൂന്ന് പെണ്‍കുട്ടികള്‍ ചേര്‍ന്ന് നിര്‍മിച്ച പാരഡി ഗാനത്തിലാണ് ഭാവി അമ്മായിയമ്മയുടെ ടേംസ് ആന്‍റ് കണ്ടീഷന്‍സ്.

കാർലി റെ ജിപ്സണിെൻറ 'കാൾ മി മേബീ' ഗാനത്തിൻറ പാരഡിയാണിത്. മൂന്ന് മിനിറ്റ് നീണ്ട് നില്‍ക്കുന്ന വീഡിയോഗാനം സോഷ്യല്‍ മീഡിയയില്‍ വൈറലായി. കൃപ വര്‍ഗീസ്, അനുകൃപാ ഇലങ്കോ, അസ്മിത ഘോഷ്, എന്നിവരാണ് പെണ്‍കുട്ടികള്‍.വിഡിയോയില്‍ ഒരു സ്ത്രീ തന്‍െറ മകന് അനുയോജ്യയായ വധുവിനെ തേടുന്നതിനായി വിവിധ കാര്യങ്ങള്‍ പറയുന്നത് ഹാസ്യാത്മകമായി ചിത്രീകരിച്ചിരിക്കുന്നു. കൃപയാണ് ഇതില്‍ അഭിനയിച്ചിരിക്കുന്നത്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.