വടക്കുകിഴക്കന്‍ വിദ്യാര്‍ഥികള്‍ക്കായി ജെ.എന്‍.യു, ഡല്‍ഹി സര്‍വകലാശാലകളില്‍ ഹോസ്റ്റല്‍ വരുന്നു

ന്യൂഡല്‍ഹി: വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍നിന്നുളള വിദ്യാര്‍ഥികള്‍ക്കുവേണ്ടി ജെ.എന്‍.യു, ഡല്‍ഹി സര്‍വകലാശാലകളില്‍ ഹോസ്റ്റല്‍ നിര്‍മിക്കുമെന്ന് കേന്ദ്ര വടക്കുകിഴക്കന്‍ മേഖലാ വികസനമന്ത്രി ജിതേന്ദ്ര സിങ്. ജെ.എന്‍.യു കാമ്പസില്‍ തന്‍െറ വകുപ്പിന്‍െറ ഉടമസ്ഥതയിലുള്ള ഭൂമിയുണ്ട്. ഡല്‍ഹി സര്‍ക്കാറില്‍നിന്ന് അനുമതി ലഭിച്ചാലുടന്‍ ഈ ഭൂമിയില്‍ നോര്‍ത് ഈസ്റ്റ് ഹോസ്റ്റല്‍ നിര്‍മാണം ആരംഭിക്കുമെന്നും ജിതേന്ദ്ര സിങ് നോര്‍ത് ഈസ്റ്റ് വിദ്യാര്‍ഥികളോട് പറഞ്ഞു. ഡല്‍ഹി യൂനിവേഴ്സിറ്റിയുടെ കീഴിലുളള വിവിധ കോളജുകളില്‍ പഠിക്കുന്ന നോര്‍ത് ഈസ്റ്റ് വിദ്യാര്‍ഥികള്‍ക്കുവേണ്ടി ഹോസ്റ്റല്‍ നിര്‍മിക്കാന്‍ സ്ഥലം കാമ്പസില്‍ കണ്ടത്തൊന്‍ വൈസ് ചാന്‍സലറോട് ആവശ്യപ്പെട്ടിട്ടുണ്ട്. വിദ്യാര്‍ഥികള്‍ അഭിമുഖീകരിക്കുന്ന വിവിധ പ്രശ്നങ്ങളെക്കുറിച്ചുളള ചര്‍ച്ചകള്‍ക്കിടയിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. മന്ത്രിയുടെ ഈ നീക്കത്തെ വിദ്യാര്‍ഥികള്‍ അഭിനന്ദിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.