ന്യൂഡൽഹി: അന്തരിച്ച മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ്ങിന്റെ അന്ത്യകർമത്തിനും സ്മാരകം നിർമിക്കാനും കേന്ദ്രം സ്ഥലം കണ്ടെത്തി നൽകാതെ അപമാനിച്ചുവെന്ന് കോൺഗ്രസ് നേതാക്കൾ തൊടുത്തുവിട്ട ആരോപണങ്ങളിൽ വിവാദം കനക്കുന്നു.
ആരോപണങ്ങൾക്ക് മറുപടിയുമായി കേന്ദ്രമന്ത്രിമാർ ഉൾപ്പെടെ കൂടുതൽ ബി.ജെ.പി നേതാക്കൾ രംഗത്തുവന്നു. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, എ.ഐ.സി.സി ജനറൽ സെക്രട്ടറിമാരായ കെ.സി. വേണുഗോപാൽ, പ്രിയങ്ക ഗാന്ധി തുടങ്ങി മുൻനിര നേതാക്കളാണ് സർക്കാറിനെതിരെ ആരോപണമുന്നയിച്ചിരുന്നത്.
അന്ത്യകർമങ്ങളിലും സർക്കാർ അനാദരവ് കാണിച്ചെന്ന് കോൺഗ്രസ് കുറ്റപ്പെടുത്തിയിരുന്നു. എന്നാൽ, സംസ്കാര ചടങ്ങുകള്‍ രാഷ്ട്രീയവത്കരിക്കാൻ ശ്രമിക്കുന്നത് കോൺഗ്രസിന്റെ കാപട്യമാണ് വെളിപ്പെടുത്തുന്നതെന്ന് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് കുറ്റപ്പെടുത്തി. മുൻ പ്രധാനമന്ത്രിമാർക്ക് സ്മാരകം നിർമിച്ച രാജ്ഘട്ടിനോട് ചേർന്ന് സ്ഥലം അനുവദിക്കണമെന്നാണ് കോൺഗ്രസിന്റെ ആവശ്യം
ന്യൂഡൽഹി: മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിന്റെ ചിതാഭസ്മം യമുനാ നദി ഏറ്റുവാങ്ങി. സിഖ് ആചാരപ്രകാരം കുടുംബാംഗങ്ങൾ യമുന നദിയിൽ നിമജ്ജനം ചെയ്തു. ഞായറാഴ്ച രാവിലെ നിഗംബോധ് ഘട്ടിൽനിന്ന് ചിതാഭസ്മം ശേഖരിച്ച് ഭാര്യ ഗുർശരൺ കൗറും മക്കളായ ഉപീന്ദർ സിങ്, ദമൻ സിങ്, അമൃത് സിങ് എന്നിവരും ബന്ധുക്കളും നിമജ്ജനത്തിനെത്തി.
സിഖ് ആചാരങ്ങളുടെ ഭാഗമായി ജനുവരി ഒന്നിന് ഔദ്യോഗിക വസതിയിൽ കുടുംബം ‘അഖണ്ഡ് പാത’ നടത്തും. ജനുവരി മൂന്നിന് റക്കാബ് ഗഞ്ച് ഗുരുദ്വാരയിൽ ചില മരണാനന്തര ചടങ്ങുകൾകൂടി നടത്തും. മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിന്റെ ചിതാഭസ്മം യമുന തീരത്തെ അസ്ത് ഘട്ടിൽ ഒഴുക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.