ന്യൂഡല്‍ഹി: പ്രൊവിഡന്‍റ് ഫണ്ട് പിന്‍വലിക്കുന്നതില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഭേദഗതി വരുത്തി. പുതിയ ഉത്തരവു പ്രകാരം വീടു നിര്‍മ്മാണം, ജീവനക്കാരന്‍േറയും കുടുംബത്തിന്‍േറയും ഗുരുതര രോഗ ചികിത്സ, ദന്ത-എന്‍ജിനിയറിങ് വിദ്യാഭ്യാസം എന്നീ ആവശ്യങ്ങള്‍ക്കാണ് പണം പിന്‍വലിക്കാന്‍ സാധിക്കുക. നിക്ഷേപിച്ച മുഴുവന്‍ പണത്തിന്‍േറയും പലിശയടക്കം പിന്‍വലിക്കാവുന്നതാണ്.
തൊഴിലാളി യൂണിയനുകളുടെ ആവശ്യപ്രകാരമാണ് തൊഴില്‍ മന്ത്രി ഭണ്ഡാരു ദത്തത്രേയ നിയമത്തില്‍ ഭേദഗതി വരുത്തിയത്. കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ക്കു കീഴില്‍ പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിയിലോ വാര്‍ദ്ധക്യ പെന്‍ഷനിലോ അംഗമായവര്‍ക്കാണ് ഇത് ബാധകമാവുക. ആഗസ്റ്റ് മുതല്‍ ഉത്തരവ് പ്രാബല്യത്തില്‍ വരും.
58 വയസ് തികയാതെ പി.എഫില്‍ നിന്ന് പണം പിന്‍വലിക്കാനാവില്ളെന്ന നിയമം കഴിഞ്ഞ ഫെബ്രുവരിയിലാണ് കേന്ദ്ര സര്‍ക്കാര്‍ കൊണ്ടു വന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.