ഇന്ത്യ -പാക് ചര്‍ച്ച ഉപേക്ഷിച്ചിട്ടില്ല -സര്‍താജ് അസീസ്

ഇസ്ലാമാബാദ്: ഇന്ത്യ -പാക് ചര്‍ച്ച നീട്ടിവെച്ചതാണെന്നും ഉപേക്ഷിച്ചതായി കണക്കാക്കരുതെന്നും പാകിസ്താന്‍ ദേശീയകാര്യ ഉപദേഷ്ടാവ് സര്‍താജ് അസീസ്. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ചര്‍ച്ചകള്‍ മുടങ്ങിയിട്ടുണ്ടെങ്കിലും സംഭാഷണം ഉടന്‍ പുനരാരംഭിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തിലാണ് സര്‍താജ് ഇക്കാര്യം അറിയിച്ചത്.

ജനുവരിയില്‍ പത്താന്‍കോട്ട് വ്യോമ താവളത്തിലുണ്ടായ ഭീകരാക്രമണത്തിന് ശേഷമാണ് ഇന്ത്യ -പാക് ചര്‍ച്ച അനിശ്ചിതത്വത്തിലായത്. അക്രമണം നടത്തിയത് പാകിസ്താനില്‍ നിന്നുള്ളവരാണെന്നും  പ്രതികള്‍ക്കെതിരെ നടപടിയെടുക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് പാകിസ്താനില്‍ നിന്നുള്ള സംയുക്ത അന്വേഷണ സംഘം പത്താന്‍കോട്ട് സന്ദര്‍ശിക്കുകയും ആക്രമണം ഇന്ത്യ നടത്തിയ നാടകമാണെന്ന് പാക് അധികൃതര്‍ ആരോപിക്കുകയും ചെത്തിരുന്നു. ഇന്ത്യന്‍ അന്വേഷണ ഏജന്‍സിക്ക് പാകിസ്താന്‍ സന്ദര്‍ശിക്കാനുളള അനുമതി ഇതുവരെ പാക് അധികൃതര്‍ നല്‍കിയിട്ടില്ല.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.