സംഝോത എക്സ്പ്രസ് സ്ഫോടനം: മുഖ്യസാക്ഷി കൂറുമാറി

ന്യൂഡല്‍ഹി: സംഝോത എക്സ്പ്രസ്, മാലേഗാവ്, അജ്മീര്‍ സ്ഫോടനക്കേസുകളിലെ  മുഖ്യസാക്ഷി കൂറുമാറി. സ്വാമി അസിമാനന്ദ, കേണല്‍ ശ്രീകാന്ത് പുരോഹിത്, സാധ്വി പ്രജ്ഞാസിങ് ഠാക്കൂര്‍ എന്നിവര്‍ക്കെതിരെ മൊഴി നല്‍കിയ യശ്പാല്‍ ബഡാന എന്നയാളാണ്  നേരത്തേ എന്‍.ഐ.എക്ക് നല്‍കിയ മൊഴി തിരുത്തിയത്.മാലേഗാവില്‍ സ്ഫോടനം നടത്താന്‍ തീരുമാനിച്ച രഹസ്യയോഗത്തില്‍ സ്വാമി അസിമാനന്ദ, കേണല്‍ ശ്രീകാന്ത് പുരോഹിത്, സാധ്വി പ്രജ്ഞാസിങ് ഠാക്കൂര്‍ എന്നിവര്‍ക്കൊപ്പം താനും പങ്കെടുത്തിരുന്നെന്നാണ് ഇയാള്‍ നേരത്തേ എന്‍.ഐ.എക്ക് നല്‍കിയ മൊഴി. പ്രസ്തുത മൊഴി തന്നെ ഭീഷണിപ്പെടുത്തി പറയിപ്പിച്ചതാണെന്നാണ് ഇയാള്‍ ഇപ്പോള്‍ പറയുന്നത്.    
സി.ആര്‍.പി.സി 164 പ്രകാരം മജിസ്ട്രേറ്റ് മുമ്പാകെ നല്‍കിയ രഹസ്യമൊഴിയിലാണ് യശ്പാല്‍ ബഡാനയുടെ തിരുത്ത്. മുഖ്യസാക്ഷി കൂറുമാറിയത് ഹിന്ദുത്വ തീവ്രവാദികള്‍ക്കെതിരായ കേസിനെ ദുര്‍ബലപ്പെടുത്തുമെന്നാണ് വിലയിരുത്തുന്നത്. കേസിന്‍െറ വിവിധ ഘട്ടങ്ങളിലായി 18 സാക്ഷികള്‍ ഇതിനകം കൂറുമാറിയിട്ടുണ്ട്.
അസിമാനന്ദ, പ്രജ്ഞാസിങ് ഠാക്കൂര്‍ എന്നിവര്‍ നേതൃത്വം നല്‍കിയ സംഘ്പരിവാര്‍ ബന്ധമുള്ള അഭിനവ് ഭാരത് എന്ന ഭീകരസംഘവുമായി ബന്ധമുള്ളയാളാണ് യശ്പാല്‍ ബഡാന.  അസിമാനന്ദയും പ്രജ്ഞാസിങ് ഠാക്കൂറും അറസ്റ്റിലായതോടെയാണ് ഇയാള്‍ കേസില്‍ സാക്ഷിയായത്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.