ഗ്വാളിയോറില്‍ ആശുപത്രി കേന്ദ്രീകരിച്ച് നവജാതശിശു വില്‍പനകേന്ദ്രം

ഭോപാല്‍: ഗ്വാളിയോറില്‍ ആശുപത്രി കേന്ദ്രീകരിച്ച് നവജാതശിശു വില്‍പനകേന്ദ്രം പ്രവര്‍ത്തിക്കുന്നതായി മധ്യപ്രദേശ് പൊലീസ് കണ്ടത്തെി. അവിഹിതബന്ധത്തിലൂടെ പിറക്കുന്ന കുട്ടികളെയും ബലാത്സംഗത്തിന് ഇരകളായ സ്ത്രീകള്‍  പ്രസവിക്കുന്ന കുട്ടികളെയുമാണ് കേന്ദ്രത്തില്‍ സ്വീകരിച്ചിരുന്നത്.
ഉത്തര്‍പ്രദേശിലെയും ഛത്തിസ്ഗഢിലെയും കുട്ടികളില്ലാത്ത രക്ഷിതാക്കള്‍ വന്‍തുക  നല്‍കി ഇത്തരം കുഞ്ഞുങ്ങളെ വാങ്ങിയിരുന്നു. കുഞ്ഞുങ്ങളെ കൈമാറ്റം ചെയ്യുന്നതിനും ഇവിടെ സംവിധാനമുണ്ടായിരുന്നു. രണ്ട് ആണ്‍കുട്ടികളുണ്ടായിരുന്ന ദമ്പതികള്‍ ഒരു ആണ്‍കുഞ്ഞിനെ നല്‍കി പെണ്‍കുട്ടിയെ പകരം സ്വീകരിച്ചതായും പൊലീസ് പറഞ്ഞു. സംസ്ഥാനത്ത് ചമ്പല്‍ മേഖലയില്‍നിന്നുള്ളവരാണ് ഇടനിലക്കാരായി പ്രവര്‍ത്തിച്ചിരുന്നതെന്ന് സൂചനയുണ്ട്.
ഗര്‍ഭച്ഛിദ്രം ആവശ്യമായ സ്ത്രീകളെ ഇവരാണ് ആശുപത്രിയില്‍ എത്തിച്ചിരുന്നത്. രഹസ്യമായി പ്രസവിക്കാനുള്ള സൗകര്യം നല്‍കി പ്രസവത്തിനു ശേഷം കുഞ്ഞുങ്ങളെ ആവശ്യമുള്ളവരെ കണ്ടത്തെി കൈമാറുകയാണ് ആശുപത്രി അധികൃതര്‍ ചെയ്തിരുന്നത്.
ശനിയാഴ്ച ആശുപത്രിയില്‍ പൊലീസ് നടത്തിയ റെയ്ഡില്‍ രണ്ട് കുഞ്ഞുങ്ങളെ കണ്ടത്തെി. ഇവരുടെ രക്ഷിതാക്കളെക്കുറിച്ച് സ്ഥാപനത്തിന്‍െറ മാനേജര്‍ക്ക് അറിവുണ്ടായിരുന്നില്ളെന്ന് പൊലീസ് പറഞ്ഞു. ആശുപത്രി ഡയറക്ടര്‍ ടി.കെ. ഗുപ്തയും മാനേജര്‍ അരുണ്‍ ബദോരിയും കുഞ്ഞുങ്ങളെ വിറ്റ രക്ഷിതാക്കളും ഉള്‍പ്പെടെ അഞ്ചുപേരെ അറസ്റ്റ് ചെയ്തു. കുഞ്ഞുങ്ങളെ വാങ്ങിയവരെക്കുറിച്ചും പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.