ന്യൂഡൽഹി: അംബേദ്കറെക്കുറിച്ച് താൻ പറഞ്ഞ വാക്കുകൾ വളച്ചൊടിച്ച് പ്രചരിപ്പിക്കുകയാണ് കോൺഗ്രസെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ. പ്രതിപക്ഷത്തിന്റെ വ്യാജ പ്രചാരണത്തിനെതിരെ പാർലമെന്റിനകത്തും പുറത്തും നിയമപരമായി നടപടികൾ സ്വീകരിക്കുന്നതിന്റെ സാധ്യതകൾ പരിശോധിച്ചുവരുകയാണെന്നും ബി.ജെ.പി ദേശീയ ആസ്ഥാനത്ത് സംഘടിപ്പിച്ച വാർത്തസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.
അംബേദ്കറെ ഒരിക്കലും അപമാനിക്കാന്‍ കഴിയാത്ത പാര്‍ട്ടിയില്‍നിന്നാണ് താന്‍ വരുന്നത്. രാജ്യസഭയില്‍ നടത്തിയ പ്രസംഗം വ്യക്തവും ഒരു ആശയക്കുഴപ്പത്തിനും വക നല്‍കാത്തതുമായിരുന്നു. സഭാ രേഖകളില്‍ അത് രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. എന്നാല്‍, ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന കോണ്‍ഗ്രസ് രീതി അപലപനീയമാണ്. മരണത്തിനു മുമ്പും ശേഷവും കോണ്‍ഗ്രസ് എങ്ങനെയാണ് അംബേദ്കറോട് പെരുമാറിയതെന്നത് എല്ലാവര്‍ക്കുമറിയാം. ഡോ. ബി.ആര്. അംബേദ്കര്‍ തന്റെ ജീവിതം മുഴുവന്‍ സമര്‍പ്പിച്ച വിഭാഗത്തില്‍നിന്നാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ വരുന്നത്. പ്രതിപക്ഷത്തിന്റെ ദുഷിച്ച പ്രചാരണത്തെ ഖാർഗെ പിന്തുണക്കരുതെന്നാണ് പറയാനുള്ളത്.
ഖാര്‍ഗെ രാജി ആവശ്യപ്പെട്ടത് മാധ്യമങ്ങള്‍ ചൂണ്ടിക്കാട്ടിയപ്പോള്‍, കോണ്‍ഗ്രസ് അധ്യക്ഷനെ സന്തോഷിപ്പിക്കുമെങ്കില്‍ രാജിവെക്കാമെന്നും എന്നാലും പ്രതിപക്ഷം അടുത്ത 15 വർഷത്തേക്കുകൂടി അവിടെ ഇരിക്കേണ്ടിവരുമെന്നുമായിരുന്നു അമിത് ഷായുടെ മറുപടി.
ന്യൂഡൽഹി: രാജ്യസഭയിലെ ഭരണഘടന ചർച്ചയിൽ ഭരണഘടന ശിൽപി ബാബാ സാഹബ് അംബേദ്കറെ അപമാനിച്ച കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ മന്ത്രിസഭയിൽനിന്ന് പുറത്താക്കണമെന്നും ഇല്ലെങ്കിൽ പാർട്ടി പ്രതിഷേധവുമായി തെരുവിലിറങ്ങുമെന്നും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. ഭരണഘടനയെ അപമാനിക്കുന്നയാൾക്ക് മന്ത്രിസഭയിൽ തുടരാൻ അവകാശമില്ല. പുറത്താക്കിയാൽ മാത്രമേ ജനങ്ങൾ നിശ്ശബ്ദത പാലിക്കൂ. അല്ലാത്തപക്ഷം അംബേദ്കറിനു വേണ്ടി ജീവൻ ബലിയർപ്പിക്കാൻ തങ്ങൾ തയാറാണെന്നും എ.ഐ.സി.സി ആസ്ഥാനത്ത് നടത്തിയ വാർത്തസമ്മേളനത്തിൽ ഖാർഗെ പറഞ്ഞു.
നരേന്ദ്ര മോദിക്ക് അംബേദ്കറോട് അൽപമെങ്കിലും അനുഭാവം ഉണ്ടെങ്കിൽ ബുധനാഴ്ച അർധരാത്രിക്കു മുമ്പ് അമിത് ഷായെ പദവിയിൽനിന്ന് പിരിച്ചുവിടണം. പ്രസ്താവനയെ അപലപിക്കുന്നതിനു പകരം അമിത് ഷായെ ‘എക്സി’ൽ നിരന്തരം ട്വീറ്റ് ചെയ്ത് പിന്തുണക്കുകയാണ് മോദി ചെയ്തത്. ഇരുവരും മനുസ്മൃതിയിൽ വിശ്വസിക്കുന്ന വ്യക്തികളാണ്. അതിൽ സ്വർഗം, നരകം, വർഗങ്ങൾ എന്നിവയെക്കുറിച്ച് പറഞ്ഞിട്ടുണ്ട്. അതുകൊണ്ടാണ് ഇങ്ങനെ സംസാരിക്കുന്നതെന്നും ഖാർഗെ പറഞ്ഞു.
ന്യൂഡൽഹി: ഭരണഘടന ശില്പി ബി.ആര്. അംബേദ്കറെ ആഭ്യന്തരമന്ത്രി അമിത് ഷാ അവഹേളിച്ചെന്ന പ്രതിപക്ഷ ആരോപണം പ്രതിരോധിക്കാന്‍ നേരിട്ടിറങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദി. ദുരുദ്ദേശ്യപരമായ നുണകള്‍ക്ക് വര്‍ഷങ്ങളുടെ ദുഷ്പ്രവൃത്തികള്‍ മറയ്ക്കാന്‍ കഴിയുമെന്ന തെറ്റിദ്ധാരണയാണ് കോണ്‍ഗ്രസിനെന്ന് മോദി ‘എക്സി’ൽ കുറിച്ചു. ആളുകള്‍ക്ക് സത്യം അറിയാമെന്ന് പറഞ്ഞ് അമിത് ഷാ നടത്തിയ പരാമര്‍ശത്തിന്റെ വിഡിയോ അടക്കം പങ്കുവെച്ചായിരുന്നു പ്രതിരോധം.
കോണ്‍ഗ്രസും അതിന്റെ ജീർണിച്ച പരിസ്ഥിതിയും നുണകള്‍കൊണ്ട് കഴിഞ്ഞ കാലത്തെ തങ്ങളുടെ ദുഷ്പ്രവൃത്തികള്‍ മറയ്ക്കാന്‍ കഴിയുമെന്ന് കരുതുകയാണ്, പ്രത്യേകിച്ച് ഡോ. അംബേദ്കറോടുള്ള അധിക്ഷേപം. അംബേദ്കറുടെ പാരമ്പര്യം ഇല്ലാതാക്കാനും പട്ടികജാതി-പട്ടികവര്‍ഗ വിഭാഗങ്ങളെ അപമാനിക്കാനും ഒരു കുടുംബാധിപത്യ പാര്‍ട്ടി സാധ്യമായ എല്ലാ കുതന്ത്രങ്ങളിലും ഏര്‍പ്പെട്ടിരിക്കുന്നതെങ്ങനെയെന്ന് ഇന്ത്യയിലെ ജനങ്ങള്‍ വീണ്ടും വീണ്ടും കാണുകയാണെന്നും മോദി ‘എക്സി’ല്‍ കുറിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.