വനിതാ പൊലീസിന്‍െറ ദയ; നടുറോഡില്‍ യുവതിക്ക് സുഖപ്രസവം

ഹൈദരാബാദ്: റോഡിലൂടെ നടന്നുപോകവെ അപ്രതീക്ഷിതമായി പ്രസവവേദന അനുഭവപ്പെട്ട യുവതിക്ക് വനിതാ പൊലീസുകാരുടെ കൈത്താങ്ങ്. നാലോളം വനിതാ പൊലീസുകാരാണ് റോഡരികില്‍ തല്‍ക്കാല ‘പ്രസവമുറി’ തീര്‍ത്ത്  പ്രസവത്തിന് വേദിയൊരുക്കിയത്. ചൊവ്വാഴ്ച ഉച്ചയോടെയാണ് നഗരത്തിലെ ശാന്തി തിയറ്ററിന് എതിര്‍വശത്തായി യുവതി പ്രസവവേദനയാല്‍ ബുദ്ധിമുട്ടുന്നതായി തൊട്ടടുത്ത പൊലീസ് സ്റ്റേഷനിലേക്ക് അറിയിപ്പ് കിട്ടിയത്്. വിവരം അറിഞ്ഞ എസ്.ഐ ഭിം റെഡ്ഡി ഉടന്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ശാരത, ശോഭ, ജ്യോതി, ദിവ്യ എന്നി വനിതാ പൊലീസുകാരെ സംഭവസ്ഥലത്തേക്കയച്ചു. 

യുവതിയുടെ സമീപമത്തെിയ പൊലീസ് സംഘത്തിന് കാര്യത്തിന്‍െറ ഗൗരവം പിടികിട്ടി. ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍പോലും കഴിയാത്ത അവസ്ഥയിലായിരുന്നു യുവതി. സമയം കളയാതെ പൊലീസ് സമീപത്തുനിന്ന് ശേഖരിച്ച സാരികളും കിടക്ക വിരികളും ഉപയോഗിച്ച് റോഡരികില്‍ സൗകര്യമൊരുക്കുകയായിരുന്നു. ജനക്കൂട്ടത്തെ നിയന്ത്രിക്കാനും യുവതിയുടെ സ്വകാര്യത സംരക്ഷിക്കാനും വേറെയും പൊലീസുകാരത്തെിയതോടെ നഗരമധ്യത്തിലെ റോഡരികില്‍ ഒരാണ്‍കുഞ്ഞ് പിറന്നു. പിന്നീട് അമ്മയെയും കുഞ്ഞിനെയും തൊട്ടടുത്ത സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി. 
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.