ശാസ്ത്രത്തിന് അദ്ഭുതം; മുക്കാല്‍ മണിക്കൂര്‍ ഹൃദയം നിലച്ചിട്ടുംതാക്കര്‍ ജീവിക്കുന്നു

ചെന്നൈ: ഒരിക്കലും നടക്കാന്‍ സാധ്യതയില്ളെന്ന് വിശ്വസിച്ചതും സംഭവിച്ചു. മുക്കാല്‍ മണിക്കൂറോളം ഹൃദയം നിലച്ച ഗുജറാത്തി ബിസിനസുകാരന്‍ ജയ് സുഖ്ഭായി താക്കര്‍ (38) ശാസ്ത്രലോകത്തിന് അദ്ഭുതമായി ജീവിക്കുന്നു. ഇദ്ദേഹം അടുത്തദിവസങ്ങളില്‍ തന്നെ ആശുപത്രി വിടും.
ഹൃദ്രോഗം മൂര്‍ച്ഛിച്ച താക്കറിനെ ഡിസംബര്‍ 30ന് പ്രത്യേക വിമാനത്തിലാണ് പോര്‍ബന്ദറില്‍നിന്ന് ചെന്നൈയിലെ ഫോര്‍ട്ടിസ് മലര്‍ ആശുപത്രിയിലത്തെിച്ചത്. രക്തം പുറത്തേക്ക് തള്ളുന്നതിന് പേശികള്‍ക്ക് ബലക്ഷയം സംഭവിച്ച കാര്‍ഡിയോ-മിയോപ്പതി രോഗം ആയതിനാല്‍ ഹൃദയം മാറ്റിവെക്കല്‍ മാത്രമായിരുന്നു രക്ഷാമാര്‍ഗം.
മസ്തിഷ്ക മരണം സംഭവിച്ച വ്യക്തിയുടെ ഹൃദയം ഹൈദരാബാദിലെ ആശുപത്രിയില്‍ നിന്ന് ലഭ്യമാകുമെന്ന് അറിഞ്ഞതോടെ ജനുവരി 13ന് ശസ്ത്രക്രിയക്കായി രോഗിയെ ഒരുക്കി. ശസ്ത്രക്രിയക്കുള്ള ഒരുക്കങ്ങള്‍ക്കിടെ രാവിലെ 8.30ഓടെ താക്കറിന്‍െറ ഹൃദയം നിലച്ചു. അടിയന്തര ചികിത്സ നല്‍കിയെങ്കിലും രക്ഷയില്ളെന്ന് കണ്ടതോടെ എക്സ്ട്രാകോര്‍പോറിയല്‍ കാര്‍ഡിയോ പള്‍മിനറി മെഷീനിലേക്ക് മാറ്റി പ്രത്യേക സജ്ജീകരണങ്ങളുപയോഗിച്ച് 45 മിനിറ്റുകൊണ്ട് ഹൃദയമിടിപ്പ് വീണ്ടെടുക്കുകയായിരുന്നു.
 ഹൃദയത്തിന്‍െറ പ്രവര്‍ത്തനം നിലച്ച സമയത്തും ഈ അത്യാധുനിക മെഷീന്‍ ശരീരത്തിലേക്ക് രക്തം പമ്പ് ചെയ്തു കൊണ്ടിരുന്നു. ഇതിനൊപ്പം ഹൃദയത്തിന്‍െറ സ്വാഭാവിക പ്രവര്‍ത്തനവും പുന$സ്ഥാപിച്ചു. തുടര്‍ന്നുള്ള ഒമ്പതുദിവസത്തോളം രോഗി അബോധാവസ്ഥയിലായിരുന്നു. പിന്നീട് മറ്റൊരാളില്‍നിന്ന് സ്വീകരിച്ച ഹൃദയം താക്കറില്‍ തുന്നിച്ചേര്‍ത്തു. രണ്ടുമാസം കൊണ്ടാണ്  താക്കര്‍ ആരോഗ്യം വീണ്ടെടുത്തത്.
 ഇപ്പോള്‍ ഭാര്യക്കൊപ്പം നാട്ടിലേക്ക് തിരിക്കാനുള്ള തയാറെടുപ്പിലാണ് അദ്ദേഹമെന്ന് കാര്‍ഡിയോ സയന്‍സ് ഡയറക്ടര്‍ ഡോ. കെ. ബാലകൃഷ്ണന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.