ശക്തിമാന്‍െറ മരണത്തിന് ഉത്തരവാദിയായവരെ അറസ്റ്റ് ചെയ്യണമെന്ന് മേനക ഗാന്ധി

ഡറാഡൂണ്‍:  പൊലീസ്  സേനയിലെ ശക്തിമാന്‍ എന്ന കുതിരയുടെ മരണത്തിന് ഉത്തരവാദികളായവരെ അറസ്റ്റ്ചെയ്യണമെന്ന് കേന്ദ്ര വനിത-ശിശുവികസന മന്ത്രി മേനക ഗാന്ധി.  അതേസമയം, ശക്തിമാന്‍ മരിച്ചതില്‍ അതിയായ ദു$ഖമുണ്ടെന്നും കുതിര കൊല്ലപ്പെട്ട കേസില്‍ താന്‍ പ്രതിയാണെന്ന് തെളിയിച്ചാല്‍ തന്‍െറ കാലും വെട്ടിമാറ്റാമെന്നും സംഭവത്തില്‍ ആരോപണവിധേയനായ ബി.ജെ.പി എം.എല്‍.എ ഗണേഷ് ജോഷി പറഞ്ഞു.  സര്‍ക്കാര്‍വിരുദ്ധ പ്രക്ഷോഭത്തിനിടെ  ബി.ജെ.പി എം.എല്‍.എ കാല്‍ തല്ലിയൊടിച്ചതിനത്തെുടര്‍ന്ന് അവശനിലയിലായ കുതിര കഴിഞ്ഞദിവസമാണ് ചത്തത്.

 ശക്തിമാന്‍ ജോലിയിലുണ്ടായിരുന്ന ഒരു പൊലീസ് ഓഫിസറായിരുന്നെന്നും കടുത്തവേദന സഹിച്ചാണ് ഈ ലോകത്തുനിന്ന് വിടവാങ്ങിയതെന്നും മേനക ഗാന്ധി പറഞ്ഞു.എം.എല്‍.എ കുതിരയുടെ കാല്‍ തല്ലിയൊടിക്കുന്ന വിഡിയോ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ വിഷയം ദേശീയ ശ്രദ്ധ നേടുകയായിരുന്നു. കുതിരക്ക് കൃത്രിമ കാല്‍ വെച്ചുപിടിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവവുമായി ബന്ധപ്പെട്ട് നേരത്തേ അറസ്റ്റ് ചെയ്ത ഗണേഷ് ജോഷിയെ പിന്നീട് ജാമ്യത്തില്‍ വിടുകയായിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.