മുംബൈ: എയർഹോസ്റ്റസിനോട് അപമര്യാദയായി പെരുമാറിയ ബംഗ്ളാദേശ് സ്വദേശിയെ പൊലീസ് അറസ്റ്റ് ചെയ്തു. കൊൽക്കത്ത-മുംബൈ ഇൻഡിഗോ ഫ്ളൈറ്റിൽ വെച്ചാണ് സംഭവമുണ്ടായത്.
നാല് യുവാക്കൾ മൊബൈലിൽ തന്‍റെ ഫോട്ടോ എടുക്കുന്നത് എയർ ഹോസ്റ്റസ് തടഞ്ഞെങ്കിലും അവർ അനുസരിക്കാൻ തയാറാകാത്തതാണ് പ്രശ്നങ്ങൾ സൃഷ്ടിച്ചതെന്ന് വിമാനത്തിലെ യാത്രാക്കാരൻ പറഞ്ഞു. തുടർന്ന് ഇവർ പൈലറ്റിനെ വിവരമറിയിക്കുകയും മൊബൈൽ ഫോൺ പിടിച്ചെടുക്കുകയുമായിരുന്നു. എയർപോർട്ട് കൺട്രോൾ റൂമിൽ വിവരമറിച്ചതിനെ തുടർന്ന് വിമാനം ലാൻഡ് ചെയ്തയുടനെ മൂന്ന് യുവാക്കളെ അറസ്റ്റ് ചെയ്തു. ഒരാൾ രക്ഷപ്പെട്ടുവെന്നും യാത്രാക്കാരൻ പറഞ്ഞു.
എന്നാൽ എയർ ഹോസ്റ്റസിനെ പരാതിപ്രകാരം ബംഗ്ളാദേശി പൗരനായ ആഷിം ഭൂമിക്കിനെ അറസ്റ്റ് ചെയ്യുകയായിരുന്നുവെന്ന് ഡെപ്യൂട്ടി കമീഷണർ വീരേന്ദ്ര മിശ്ര അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.