ബംഗളൂരു: പുരോഗമന സാഹിത്യകാരന്‍ എം.എം. കല്‍ബുര്‍ഗിയെ അപായപ്പെടുത്താന്‍ ഹിന്ദുത്വ സംഘടനകള്‍ കൊലയാളിയെ വാടകക്കെടുത്തതാകുമെന്ന് റിപ്പോര്‍ട്ട്. 20 ലേറെ ഹിന്ദുത്വ സംഘടനകള്‍ നിരീക്ഷണത്തിലാണെന്നും കൊലയാളികളും ഇതിന് ചുമതലപ്പെടുത്തിയ സംഘടനയും ഉടന്‍ വ്യക്തമാകുമെന്നും സി.ഐ.ഡി വൃത്തങ്ങള്‍ സൂചന നല്‍കി.
കഴിഞ്ഞവര്‍ഷം ആഗ്സ്റ്റ് 30നാണ് കല്യാണ്‍ നഗറിലെ വീട്ടിലത്തെിയ രണ്ടുപേര്‍ കല്‍ബുര്‍ഗിയെ വെടിവെച്ചുകൊന്നത്. മഹാരാഷ്ട്രയില്‍ കൊല്ലപ്പെട്ട ഗോവിന്ദ് പന്‍സാരെ, നരേന്ദ്ര ദാഭോല്‍കര്‍ എന്നിവരുടെ കൊലക്കുപിന്നിലുള്ളവര്‍തന്നെയാണ് കല്‍ബുര്‍ഗി വധത്തിന് പിന്നിലെന്നും തെളിഞ്ഞിട്ടുണ്ട്. മൂന്നുപേര്‍ക്കുനേരെയും ഒരേ ബുള്ളറ്റാണ് പ്രയോഗിച്ചത്.
പന്‍സാരെ കൊലപാതകത്തില്‍ ഗോവ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സനാതന്‍ സന്‍സ്താന്‍ എന്ന സംഘടനയുടെ പ്രവര്‍ത്തകന്‍ സമീര്‍ ഗെയ്ക്വാദിനെ മഹാരാഷ്ട്രാ പൊലീസ് അറസ്റ്റ്ചെയ്തിരുന്നു. കേസിലെ പ്രധാന പ്രതിയെന്ന് സംശയിക്കുന്ന രുദ്ര പാട്ടീലിനായി അന്വേഷണം നടന്നുവരികയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.