രാജയുടെ വാഹനത്തിനുനേരെ ചെരിപ്പേറ്

ഗൂഡല്ലൂര്‍: മുന്‍കേന്ദ്രമന്ത്രിയും നീലഗിരി എം.പി.യുമായിരുന്ന എ.രാജയുടെ വാഹനത്തിനുനേരെ ചെരിപ്പേറ് നല്‍കി വോട്ടര്‍മാര്‍ പ്രതിഷേധിച്ചപ്പോള്‍ ഗൂഡല്ലൂരില്‍ വന്‍ സ്വീകരണമാണ് രാജക്ക് കാണപ്പെട്ടത്.  നീലഗിരിയിലെ മൂന്നു നിയമസഭാ മണ്ഡലങ്ങളില്‍ കൂനൂര്‍,ഗൂഡല്ലൂര്‍ മണ്ഡലത്തില്‍ ഡി.എം.കെ.സ്ഥാനാര്‍ഥികളാണ് മത്സരിക്കുന്നത്.  കൂനൂരില്‍ ഡി.എം.കെ.നീലഗിരി ജില്ലാ സെക്രട്ടറിയായ ബി.എം.മുബാറക്കാണ്.  സിറ്റിങ്ങ് എം.എല്‍.എ.യായ ഡി.എം.കെ.മുന്‍ ജില്ലാ സെക്രട്ടറിയും ഖാദിവകുപ്പു മന്ത്രിയുമായിരുന്ന കെ.രാമചന്ദ്രന് ഇത്തവണ സീറ്റ് നല്‍കിയില്ല.  ഇതില്‍ പ്രതിഷേധിച്ച് ബഡുകരടക്കമുള്ള രാമചന്ദ്രനെ അനുകൂലിക്കുന്നവര്‍ സ്ഥാനാര്‍ഥിയെ മാറ്റണമെന്നാവശ്യപ്പെട്ട് കോത്തഗിരിയിലും കൂനൂരിലും പ്രതിഷേധം ഉയര്‍ത്തിയിരുന്നു.  എം.എല്‍.എ.രാമചന്ദ്രനും പ്രതിഷേധത്തില്‍ പങ്കെടുത്തത് നേത്യത്വത്തെ അമ്പരിപ്പിച്ചിട്ടുണ്ട്.

വെള്ളിയാഴ്ച കോത്തഗിരിയില്‍ മുബാറക്കിനെ പരിചയപ്പെടുത്താനും പ്രവര്‍ത്തക സമിതിയോഗവും നടക്കുന്നിടത്തേക്ക് എത്തിയ രാജക്കും മുബാറക്കിന് നേരെയുമാണ് ചെരുപ്പേറുണ്ടായത്.  രാമചന്ദ്രനെ അനുകൂലിക്കുന്നവരാണ് ചെരിപ്പും കല്ളേറും നടത്തിയത്. ഇതത്തേുടര്‍ന്ന് യോഗസ്ഥലത്തേക്ക് മറ്റൊരു വഴിയിലൂടെയാണ് പൊലീസ് സുരക്ഷയില്‍ രാജയും മുബാറക്കും എത്തിയത്. ഈ യോഗത്തില്‍ പങ്കെടുത്ത് ഗൂഡല്ലൂരില്‍ വൈകീട്ട് നടന്ന ഡി.എം.കെ.സ്ഥാനാര്‍ഥി അഡ്വ.ദ്രാവിഡമണി എം.എല്‍.എ. പരിചയപ്പെടുത്തല്‍,പ്രവര്‍ത്തക സമിതിയോഗത്തിലേക്കും എത്തിയ രാജക്കും മുബാറക്കിനും കാറില്‍ നിന്ന് ഇറക്കാന്‍പോലും കഴിയാത്തവിധം പ്രവര്‍ത്തകരുടെയും മറ്റുംതിരക്കാണ് കാണപ്പെട്ടത്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.