ഡാന്‍സ് ബാര്‍: മഹാരാഷ്ട്ര സര്‍ക്കാറിന് സുപ്രീംകോടതിയുടെ വിമര്‍ശം

ന്യൂഡല്‍ഹി: ഡാന്‍സ് ബാറുകള്‍ക്ക് ലൈസന്‍സ് നിഷേധിച്ച മഹാരാഷ്ട്ര സര്‍ക്കാര്‍ നടപടിക്കെതിരെ സുപ്രീംകോടതി. സര്‍ക്കാറിന്‍െറ അധികാരമുപയോഗിച്ച് ഉന്നത കോടതിയുടെ ഉത്തരവിനെ വെല്ലു വിളിക്കരുതെന്ന് സര്‍ക്കാറിന് കോടതി മുന്നറിയിപ്പ് നല്‍കി.

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ ഡാന്‍സ് ബാര്‍ തുടങ്ങുന്നത് തടഞ്ഞ സര്‍ക്കാറിനെ കോടതി വിമര്‍ശിച്ചു. നൃത്തമെന്നത് ഒരു ജോലിയാണ്. അത് അശ്ളീലമായാല്‍ അതിന്‍െറ നിയമാനുകൂല്യം നഷ്ടമാവും. എന്നാല്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഇവ നിരോധിക്കുകയല്ല നിയന്ത്രിക്കുകയാണ് വേണ്ടതെന്ന് കോടതി വ്യക്തമാക്കി.

അനാശ്യാസ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതിനേക്കാളും തെരുവുകളില്‍ ഭിക്ഷയാചിക്കുന്നതിനേക്കാളും നല്ലതാണ് സ്ത്രീകള്‍ ബാറുകളില്‍ ഡാന്‍സ് ചെയ്യുന്നതെന്നും കോടതി ചൂണ്ടിക്കാട്ടി.

ഏപ്രില്‍ 12നാണ് ഡാന്‍സ് ബാര്‍ റെഗുലേഷന്‍ ബില്‍ സംസ്ഥാന സര്‍ക്കാര്‍ ഐക്യകണ്ഠേന പാസാക്കിയിയത്. ഇത് പ്രകാരം നിയമം ലംഘിക്കുകയോ സ്ത്രീ തൊഴിലാളികളെ ചൂഷണം ചെയ്യുകയോ ചെയ്താല്‍ ബാര്‍ ഉടമസ്ഥന് അഞ്ച് വര്‍ഷം വരെ തടവും 25000 രൂപ വരെ പിഴയും ലഭിക്കും

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.