ഡാന്‍സ് ബാറുകള്‍: മഹാരാഷ്ട്ര സര്‍ക്കാറിന് സുപ്രീംകോടതി വിമര്‍ശം

ന്യൂഡല്‍ഹി: പുതിയ ഡാന്‍സ് ബാറുകള്‍ക്ക് ലൈസന്‍സ് നല്‍കാത്ത മഹാരാഷ്ട്ര സര്‍ക്കാറിന് സുപ്രീംകോടതിയുടെ വിമര്‍ശം. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഒരു കിലോമീറ്റര്‍ പരിധിയില്‍ ഡാന്‍സ് ബാറുകള്‍ നിരോധിച്ചുകൊണ്ടുള്ള സംസ്ഥാന സര്‍ക്കാറിന്‍െറ നിയമനിര്‍മാണത്തെയും പരമോന്നത കോടതി വിമര്‍ശിച്ചു. സംസ്ഥാനം നിയമങ്ങളെ മറികടക്കാന്‍ ശ്രമിക്കുകയാണെന്ന് കുറ്റപ്പെടുത്തിയ കോടതി, നൃത്തം ഒരു കലയും ചിലര്‍ക്ക് ജീവിതമാര്‍ഗവുമാണെന്ന് ഓര്‍മപ്പെടുത്തി.
തെരുവില്‍ തെണ്ടുന്നതിനെക്കാളും മാന്യത നൃത്തംചെയ്ത് ജീവിക്കുന്നതിനുണ്ട്. അനാശാസ്യപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതിനെക്കാളും നല്ലതാണിത്. എന്നാല്‍, നൃത്തത്തില്‍ അശ്ളീലമോ നിയമം അനുവദിക്കാത്ത രീതികള്‍ എന്തെങ്കിലുമോ ഉണ്ടെങ്കില്‍ സര്‍ക്കാറിന് നിയന്ത്രിക്കാം. അതേസമയം, നിരോധിക്കാന്‍ അവകാശമില്ല. പ്രില്‍ 12നാണ് മഹാരാഷ്ട്ര നിയമസഭ പുതിയ ഡാന്‍സ് ബാറുകള്‍ക്ക് ലൈസന്‍സ് നല്‍കേണ്ടെന്ന് തീരുമാനമെടുത്തത്. കൂടാതെ ഐകകണ്ഠ്യേന പാസാക്കിയ ബില്ലില്‍ ഡാന്‍സ് ബാറുകള്‍ക്കെതിരെ കടുത്ത നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയത്.
നിയന്ത്രണങ്ങള്‍ ലംഘിക്കപ്പെട്ടാല്‍ ഡാന്‍സ് ബാര്‍ ഉടമകള്‍ക്ക് അഞ്ചു വര്‍ഷം തടവും 25,000 രൂപ പിഴയും ലഭിക്കും. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ ഡാന്‍സ് ബാറുകള്‍ പാടില്ളെന്ന് മാത്രമല്ല, ഇവയുടെ പ്രവര്‍ത്തനം വൈകീട്ട് ആറു മുതല്‍ രാത്രി 11.30 വരെയായി നിജപ്പെടുത്തുകയും ചെയ്തു. ജനവാസകേന്ദ്രങ്ങളിലും ഇവക്ക് നിയന്ത്രണമുണ്ട്.
നൃത്തം നടക്കുന്ന ഭാഗത്ത് മദ്യം വിളമ്പാനും പാടില്ല. അതേസമയം, നൃത്തം ചെയ്യുന്ന സ്ത്രീകളുടെ സംരക്ഷണം ഉറപ്പുവരുത്താനും അശ്ളീലപ്രദര്‍ശനം തടയാനും സര്‍ക്കാറിന് ബാധ്യതയുണ്ടെന്നും കോടതി പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.