ഭഗത്​സിങ്ങിനെയും ആസാദിനെയും ഭീകരവാദികളെന്ന്​ വിളിക്കരുത്​​ –മാനവവിഭവശേഷി മന്ത്രാലയം

ന്യൂഡൽഹി: സ്വാതന്ത്ര്യ സമരസേനാനികളെ പരാമർശിക്കുേമ്പാൾ ഭീകരവാദികൾ എന്ന പദം ഉപയോഗിക്കരുെതന്ന് ആവശ്യപ്പെട്ട് കേന്ദ്രമാനവ വിഭവശേഷിമന്ത്രാലയം ഡൽഹി സർവകലാശാലക്ക് കത്തയച്ചു. ഡല്‍ഹി സര്‍വകലാശാലയിലെ പാഠപുസ്തകത്തിൽ സ്വാതന്ത്ര്യസമര സേനാനികളായ  ഭഗത്സിങ്ങിനെയും ചന്ദ്രശേഖർ ആസാദിനെയും  ഭീകരവാദികളെന്ന് വിശേഷിപ്പിച്ചത് വിവാദമായിരുന്നു. ഇൗ പശ്ചാത്തലത്തിലാണ് മന്ത്രാലയം കത്തയച്ചത്.

സ്വാതന്ത്ര്യ സമര സേനാനികളെ ഭീകരവാദികൾ എന്ന്വിശേഷിപ്പിക്കുന്നത് ദേശീയ വികാരങ്ങളെ വ്രണപ്പെടുത്തും. ഇന്നത്തെ സാഹചര്യത്തിൽ ഭീകരവാദി എന്ന വാക്കിന് വ്യത്യസ്തമായ അർഥമാണുള്ളതെന്നും അതിനാൽ സ്വാതന്ത്ര്യ സമര സേനാനികളെ ഭീകരവാദികൾ എന്ന് വിശേഷിപ്പിക്കുന്നത് ഒഴിവാക്കണമെന്നുമാണ് കത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്.

ഡൽഹി സർവകലാശാലയിലെ ചരിത്രപഠന കരിക്കുലത്തിൽ  റഫൻസ് പുസ്തകമായ ‘ഇന്ത്യാസ് സ്ട്രഗ്ൾ ഫോർ ഇൻഡിപ്പെൻഡൻസ്’ ആണ് ഭഗത് സിങ്ങിനോടൊപ്പം രക്തസാക്ഷികളായ ചന്ദ്രശേഖര്‍ ആസാദ്, സൂര്യസേന എന്നിവരുള്‍പ്പെടെ നിരവധി സ്വാതന്ത്ര്യ സമരസേനാനികളെ ‘വിപ്ലവകാരികളായ ഭീകരവാദികള്‍’ എന്ന് മുദ്രകുത്തിയത്. ചിറ്റഗോങ് പ്രസ്ഥാനത്തെയും സൈനികരെ കൊലപ്പെടുത്തിയതിനെയും ഭീകരവാദ നടപടിയായിട്ടാണ് പുസ്തകം അടയാളപ്പെടുത്തുന്നത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.