ഐ.ആര്‍.എന്‍.എസ്.എസ്-ഒന്ന് ജി ഭ്രമണപഥത്തിൽ; ഇന്ത്യക്കിനി സ്വന്തം ദിശനിര്‍ണയ സംവിധാനം

ബംഗളൂരു: രാജ്യത്തിന്‍െറ ഗതിനിര്‍ണയ ഉപഗ്രഹ പരമ്പരയിലെ ഏഴാമത്തെയും അവസാനത്തേതുമായ ഐ.ആര്‍.എന്‍.എസ്.എസ് -ഒന്ന് ജി വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പേസ് സെന്‍ററില്‍നിന്ന് ഉച്ചക്ക് 12.50ന് ഉപഗ്രഹവുമായി പി.എസ്.എല്‍.വി -സി 33 റോക്കറ്റ് കുതിച്ചുയർന്നു. വിക്ഷേപണത്തിന്‍െറ 51.30 മണിക്കൂര്‍ കൗണ്ട്ഡൗണ്‍ ചൊവ്വാഴ്ച രാവിലെ 9.20ന് ആരംഭിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി അടക്കമുള്ളവർ വിക്ഷേപണം ടെലിവിഷനിലൂടെ വീക്ഷിച്ചു.


ഇന്ത്യന്‍ റീജനല്‍ നാവിഗേഷന്‍ സാറ്റലൈറ്റ് സിസ്റ്റത്തിനായി (ഐ.ആര്‍.എന്‍.എസ്.എസ്) ഇതിനകം ആറ് ഗതിനിര്‍ണയ ഉപഗ്രഹങ്ങള്‍ വിക്ഷേപിച്ചിട്ടുണ്ട്. ഐ.ആര്‍.എന്‍.എസ്.എസ് -ഒന്ന് ജി കൂടി ബഹിരാകാശത്തത്തെുന്നതോടെ ശൃംഖല പൂര്‍ണ പ്രവര്‍ത്തന സജ്ജമാകും. 44.4 മീറ്റര്‍ ഉയരമുള്ള ഉപഗ്രഹത്തിന് 1,425 കിലോഗ്രാം ഭാരമുണ്ട്. 12 വര്‍ഷമാണ് കാലാവധി. പരമ്പരയിലെ ആറാമത്തെ ഉപഗ്രഹം ഐ.ആര്‍.എന്‍.എസ്.എസ് -ഒന്ന് എഫ് മാര്‍ച്ച് പത്തിനാണ് വിക്ഷേപിച്ചത്. കരയിലൂടെയും വെള്ളത്തിലൂടെയും ആകാശത്തിലൂടെയുമുള്ള യാത്രക്ക് സഹായം നല്‍കുകയാണ് നാവിഗേഷന്‍ ഉപഗ്രഹങ്ങളുടെ ദൗത്യം. നിലവില്‍ അമേരിക്കക്കും റഷ്യക്കും യൂറോപ്പിനും ചൈനക്കും ജപ്പാനും ഈ ഉപഗ്രഹസംവിധാനമുണ്ട്. 

ഐ.ആര്‍.എസ്.എസ്.എസ് പ്രവര്‍ത്തനക്ഷമമാവുന്നതോടെ ദിശനിര്‍ണയത്തിന് അമേരിക്കയുടെ ഗ്ളോബല്‍ പൊസിഷനിങ് സംവിധാനം, റഷ്യയുടെ ഗ്ളോബല്‍ നാവിഗേഷന്‍ സാറ്റലൈറ്റ് സംവിധാനം എന്നിവയെ ആശ്രയിക്കുന്നത് ഇന്ത്യക്ക് ഒരുപരിധിവരെ ഒഴിവാക്കാനാകും. 

 

 

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.