കല്‍ക്കരിപ്പാടം അഴിമതി: മധു കോഡക്കും നവീന്‍ ജിന്‍ഡാലിനും കുറ്റപത്രം

ന്യൂഡല്‍ഹി: കല്‍ക്കരിപ്പാടം അഴിമതിക്കേസില്‍ വ്യവസായി നവീന്‍ ജിന്‍ഡാല്‍, ഝാര്‍ഖണ്ഡ് മുഖ്യമന്ത്രി മധു കോഡ എന്നിവരുള്‍പ്പെടെ 15 പേര്‍ക്കെതിരെ പ്രത്യേക കോടതി കുറ്റം ചുമത്തി. അഴിമതി, വഞ്ചന, ഗൂഢാലോചന എന്നീ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. ഝാര്‍ഖണ്ഡിലെ അമര്‍കോണ്ഡ മുര്‍ഗദംഗല്‍ കല്‍ക്കരിപ്പാടം ഖനനത്തിനായി അനുവദിച്ചതില്‍ ക്രമക്കേട് നടന്നുവെന്നാണ് കേസ്. അഞ്ചു കമ്പനികള്‍ക്കും 10 വ്യക്തികള്‍ക്കുമെതിരെയാണ് കേസ്. ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നാലു കമ്പനികളും ഹൈദരാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു കമ്പനിയുമാണ് ആരോപണം നേരിടുന്നത്. മേയ് 11ന് കുറ്റപത്രം കൈമാറും.

ഝാര്‍ഖണ്ഡിലെ കല്‍ക്കരിപ്പാടം ജിന്‍ഡാലിന്‍െറ രണ്ടു കമ്പനികള്‍ക്ക് നല്‍കുന്നതിന് പ്രതികള്‍ ഗൂഢാലോചന നടത്തിയതിന് പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന് ജഡ്ജി ഭരത് പരാശര്‍ പറഞ്ഞു. എന്നാല്‍, ഏതെങ്കിലും തരത്തില്‍ ഗൂഢാലോചനയില്‍ പങ്കാളികളായതിന് തെളിവില്ളെന്നു ചൂണ്ടിക്കാട്ടി തങ്ങള്‍ക്കെതിരായ കുറ്റങ്ങള്‍ പ്രതികള്‍ നിഷേധിച്ചു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.